Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ആത്മാഭിമാനത്തിന്റെ കര്‍ത്തവ്യ പഥ്

ബ്രിട്ടീഷ് കാലത്ത് പ്രാബല്യത്തിലിരുന്നതും കാലഹരണപ്പെട്ടതുമായ 1500 ലേറെ നിയമങ്ങളാണ് മോദി സര്‍ക്കാര്‍ ഇതിനോടകം റദ്ദാക്കിയത്. ഫാക്ടറികളിലെ കക്കൂസുകള്‍ ആറുമാസത്തിലൊരിക്കല്‍ വെള്ളപൂശിയില്ലെങ്കില്‍ തടവുശിക്ഷ നല്‍കുന്നതു പോലുള്ള നിയമങ്ങളാണിത്. സ്വാതന്ത്ര്യം കിട്ടി ഏഴരപതിറ്റാïു കഴിഞ്ഞിട്ടും പൗരന്മാര്‍ അടിമത്വത്തിന്റെയും വിധേയത്വത്തിന്റെയും നുകങ്ങള്‍ ചുമക്കുന്നതില്‍ യാതൊരു നീതീകരണവുമില്ല

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Sep 10, 2022, 05:00 am IST
in Editorial

രാജ്യതലസ്ഥാനമായ ദല്‍ഹിയിലെ രാജ്പഥിന് കര്‍ത്തവ്യ പഥ് എന്നു പുനര്‍നാമകരണം ചെയ്തുകൊണ്ടുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ തീരുമാനം എല്ലാ അര്‍ത്ഥത്തിലും ചരിത്രപരമാണ്. രാഷ്‌ട്രപതി ഭവന്‍ മുതല്‍ ഇന്ത്യാ ഗേറ്റുവരെ നീണ്ടുകിടക്കുന്ന രാജ്പഥിലൂടെയായിരുന്നു വര്‍ഷംതോറും റിപ്പബ്ലിക് ദിന പരേഡുകള്‍ നടന്നിരുന്നത്. റിപ്പബ്ലിക ദിന പരേഡിന്റെ മറുപേരുതന്നെയായിരുന്നു രാജ്പഥ്. ഭാരതം എന്ന സ്വതന്ത്ര പരമാധികാര രാഷ്‌ട്രത്തിന്റെ അന്തസ്സും കരുത്തും വിളിച്ചോതുന്ന റിപ്പബ്ലിക് ദിന പരേഡിന് വേദിയാവുന്ന വീഥി എന്ന നിലയ്‌ക്ക് ലോകത്തിനു മുഴുവന്‍ സുപരിചിതമായിരുന്ന രാജ്പഥ് ഇനി ആ പേരിലല്ല അറിയപ്പെടുക എന്നതുതന്നെ വലിയൊരു മാറ്റത്തെ കുറിക്കുന്നു. പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മിക്കുന്നതുള്‍പ്പെടെ ‘സെന്‍ട്രല്‍ വിസ്ത’  പദ്ധതിയുടെ ഭാഗമായാണ് രാജ്പഥിന്റെ പേരുമാറ്റം. ഇതുപ്രകാരം കര്‍ത്തവ്യ പഥിന്റെ ഇരുവശവും ഗ്രാനൈറ്റ് വിരിച്ച ഹരിതാഭമായ നടപ്പാതയും സംസ്ഥാനാടിസ്ഥാനത്തിലുള്ള ഭക്ഷണശാലകളും വാഹനങ്ങള്‍ക്ക് പാര്‍ക്കു ചെയ്യാനുള്ള ഇടവുമൊക്കെ ഉണ്ടായിരിക്കും. പക്ഷേ ഇന്ത്യാ ഗേറ്റ് മുതല്‍ മാന്‍സിങ് റോഡുവരെ ഭക്ഷണം കഴിക്കാനുള്ള അനുമതിയില്ല. പൂര്‍ണസമയ സുരക്ഷ ഏര്‍പ്പെടുത്തും. കര്‍ത്തവ്യ പഥിലുടനീളം പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും. തീര്‍ച്ചയായും ഇതൊരു മഹത്തായ തുടക്കമാണ്.

സ്വാതന്ത്ര്യം നേടിയതിനുശേഷം നമ്മുടെ രാജ്യം ഭരിച്ചവരും പ്രതിപക്ഷത്തിരുന്നവരുമൊക്കെ തങ്ങള്‍ സാമ്രാജ്യത്വ വിരോധികളാണെന്നു കാണിക്കാനുള്ള അവസരങ്ങളൊന്നും പാഴാക്കിയവരല്ല. എന്നാല്‍ അവരെ പലരെയും ഭരിച്ചിരുന്നത് സാമ്രാജ്യത്വ മനഃസ്ഥിതിയായിരുന്നു. ഇന്ത്യയുടെ അവസാനത്തെ ബ്രിട്ടീഷ് ഭരണാധികാരിയാണ് താനെന്ന് അഭിമാനംകൊണ്ട ആളായിരുന്നുവല്ലോ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു. അപ്പോള്‍ അനുയായികളുടെ കാര്യം പ്രത്യേകം പറയേണ്ടതുമില്ല. സാമ്രാജ്യത്വ രീതികള്‍ മാത്രമല്ല, സാമ്രാജ്യത്വ പ്രതീകങ്ങള്‍ നീക്കം ചെയ്യുന്നതിലും ഇവര്‍ക്കൊന്നും താല്‍പ്പര്യമില്ലാതിരുന്നതിന്റെ കാരണം ഇതാണ്. ഇവരില്‍പ്പെടുന്നയാളല്ല പ്രധാനമന്ത്രി നരേന്ദ്ര മോദി. സാമ്രാജ്യത്വവുമായി ബന്ധപ്പെട്ട പ്രതീകങ്ങള്‍ നീക്കം ചെയ്യേണ്ടത് ആവശ്യമാണെന്നും ചരിത്രത്തിന്റെ അനിവാര്യതയാണെന്നും കരുതുന്ന ഭരണാധികാരിയാണ് മോദി. ജനതയുടെ സാമ്രാജ്യത്വ മനഃസ്ഥിതി മാറുന്നതിന് ഇത് ആവശ്യവുമാണ്. ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിന സന്ദേശത്തിലും  പ്രധാനമന്ത്രി ഇക്കാര്യം ഊന്നിപ്പറയുകയുണ്ടായി. രാജ്പഥിന് എങ്ങനെ ആ പേര് വന്നു എന്നുപോലും അറിയാത്തവരോ തെറ്റിദ്ധരിക്കുന്നവരോ ആണ് പലരും. ഇന്ത്യ ഭരിച്ച ഏതെങ്കിലും രാജാവുമായല്ല അതിന് ബന്ധം. ബ്രിട്ടീഷ് സര്‍ക്കാര്‍ തങ്ങളുടെ ഭരണതലസ്ഥാനം കൊല്‍ക്കത്തയില്‍നിന്ന് ദല്‍ഹിയിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി ജോര്‍ജ് അഞ്ചാമന്‍ നടത്തിയ സന്ദര്‍ശനത്തിലാണ് ഇന്നത്തെ രാഷ്‌ട്രപതി ഭവന്‍ മുതല്‍ പുരാണകില വരെയുള്ള വീഥിക്ക് ‘കിംഗ്‌സ് വേ’ എന്നു പേരിട്ടതും പിന്നീടതിന്റെ പരിഭാഷയായി രാജ്പഥ് പ്രചാരത്തില്‍ വന്നതും.

പാര്‍ലമെന്റ് മന്ദിരം ഉള്‍പ്പെടെയുള്ളവ രൂപകല്‍പ്പന ചെയ്ത ശില്‍പ്പി സര്‍ എഡ്വിന്‍ ല്യൂട്ടിന്‍സ് തന്നെയാണ് രാജ്പഥിന്റെയും രൂപകല്‍പ്പന നിര്‍വഹിച്ചത്. ഇതിനൊക്കെ മാറ്റം വരേണ്ടതുണ്ടെന്ന് ഇന്ത്യയുടെ ഭരണസാരഥ്യം വഹിച്ചവര്‍ക്കൊന്നും തോന്നാതെ പോയി. അത്രയ്‌ക്കായിരുന്നു അടിമത്ത മനോഭാവം. നരേന്ദ്ര മോദിയുടെ വരവോടെ ഇതിനാണ് മാറ്റം വന്നുകൊണ്ടിരിക്കുന്നത്. ബ്രിട്ടീഷ് കാലത്ത് പ്രാബല്യത്തിലിരുന്നതും കാലഹരണപ്പെട്ടതുമായ 1500 ലേറെ നിയമങ്ങളാണ് മോദി സര്‍ക്കാര്‍ ഇതിനോടകം റദ്ദാക്കിയത്. ഫാക്ടറികളിലെ കക്കൂസുകള്‍ ആറുമാസത്തിലൊരിക്കല്‍ വെള്ളപൂശിയില്ലെങ്കില്‍ തടവുശിക്ഷ നല്‍കുന്നതു പോലുള്ള നിയമങ്ങളാണിത്. സ്വാതന്ത്ര്യം കിട്ടി ഏഴരപതിറ്റാണ്ടു കഴിഞ്ഞിട്ടും പൗരന്മാര്‍ അടിമത്വത്തിന്റെയും വിധേയത്വത്തിന്റെയും നുകങ്ങള്‍ ചുമക്കുന്നതില്‍ യാതൊരു നീതീകരണവുമില്ല. ഇതിനൊക്കെ മാറ്റം വരുത്താന്‍ എല്ലാ അധികാരവുമുണ്ടായിരുന്നിട്ടും ആരും അത് ചെയ്തില്ല എന്നതാണ് വിരോധാഭാസം. ഈ ചരിത്രമാണ് ദേശീയതയിലും ദേശാഭിമാനത്തിലും വിശ്വസിക്കുന്ന ബിജെപിയും നരേന്ദ്ര മോദി സര്‍ക്കാരും തിരുത്തുന്നത്. റിപ്പബ്ലിക് ദിനാഘോഷത്തില്‍നിന്ന് ബ്രിട്ടീഷ് ക്രൈസ്തവ ഗാനത്തിനു പകരമായി ആയേ മേരെ വദന്‍… എന്നു തുടങ്ങുന്ന ഗാനം ഉള്‍പ്പെടുത്തിയതും, നാവികസേനയുടെ ബ്രിട്ടീഷ് പതാകമാറ്റി ശിവാജിയുടെ പാരമ്പര്യമുള്ളതു സ്വീകരിച്ചതുമൊക്കെ ഇതിന്റെ ഭാഗമാണ്. ഇന്ത്യാ ഗേറ്റില്‍ 1968 മുതല്‍ ജോര്‍ജ് അഞ്ചാമന്റെ പ്രതിമ നിന്നിരുന്നിടത്ത് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ സ്ഥാപിച്ചതോടെ പുതിയൊരു അധ്യായത്തിന് തുടക്കമിട്ടിരിക്കുകയാണ്. ഇങ്ങനെയൊക്കെയാണ് ഒരു രാഷ്‌ട്രം യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിലേക്ക് ഉണരുന്നത്.

Tags: ന്യൂദല്‍ഹി'കര്‍ത്തവ്യ പാത''രാജ്പഥ്'
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

77ാം സ്വാതന്ത്ര്യദിനാഘോഷത്തിന് ഇന്ത്യ ഒരുങ്ങി; പ്രധാനമന്ത്രി ചെങ്കോട്ടയില്‍ നിന്നും രാജ്യത്തെ അഭിസംബോധന ചെയ്യും

India

അടച്ചിട്ടിരുന്ന വീട്ടില്‍ മോഷ്ടിക്കാന്‍ കേറി; വിലപിടിപ്പുള്ള ഒന്നു കിട്ടിയില്ല; ഉടമസ്ഥര്‍ക്കായി 500 രൂപ വച്ചിട്ട് മടങ്ങി കള്ളന്മാര്‍

India

ഇന്ന് 205.46 മീറ്റര്‍; യമുനയിലെ ജലനിരപ്പ് താഴ്ന്നു; അപകടക നില മറിയിട്ടില്ലെന്ന് അധികൃതര്‍

India

44 വര്‍ഷത്തെ റെക്കോര്‍ഡ് മറികടന്ന് യമുന നദിയിലെ ജലനിരപ്പ്; ഇന്ന് രേഖപ്പെടുത്തിയത് 207.55 മീറ്റര്‍; അടിയന്തര യോഗം വിളിച്ച് ദല്‍ഹി സര്‍ക്കാര്‍

Kerala

കേരളത്തില്‍ തെരുവ് നായ്‌ക്കളെ കൊല്ലുന്നത് തടയണം; സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി ദല്‍ഹി കേന്ദ്രീകരിച്ച സംഘടന

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.