ന്യൂദല്‍ഹി: ഡയമണ്ട് ലീഗ് ഫൈനലില്‍ സ്വര്‍ണ മെഡല്‍ നേടിയ നീരജ് ചോപ്രയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. പ്രശസ്തമായ ഡയമണ്ട് ലീഗ് ട്രോഫി നേടുന്ന ആദ്യ ഇന്ത്യക്കാരനായി വീണ്ടും ചരിത്രം രചിച്ചതിന് നീരജ് ചോപ്രയ്ക്ക് അഭിനന്ദനങ്ങള്‍. മികച്ച അര്‍പ്പണബോധവും സ്ഥിരതയും അദ്ദേഹം പ്രകടിപ്പിച്ചു. ആവര്‍ത്തിച്ചുള്ള വിജയങ്ങള്‍ ഇന്ത്യന്‍ അത്ലറ്റിക്സ് ഉണ്ടാക്കുന്ന മികച്ച മുന്നേറ്റത്തെ കാണിക്കുന്നുവെന്നും അദേഹം ട്വീറ്റ് ചെയ്തു.
ജാവലിന്‍ ത്രോയില്‍ 88.44 മീറ്റര്‍ ദൂരമെറിഞ്ഞാണ് നീരജ് ചോപ്ര ഒന്നാമതായത്. ഡമയണ്ട് ലീഗ് ഫൈനലില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് നീരജ്. രണ്ടാം ശ്രമത്തിലാണ് അദ്ദേഹം മികച്ച പ്രകടനം പുറത്തെടുത്തത്. ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാല്‍ഡെജിനാണ് വെള്ളി. 86.94 മീറ്ററാണ് വാല്ഡെജിന് എറിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: