മുംബൈ:. ദ്വിദിന സന്ദര്‍ശനത്തിനായി മുംബൈയിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സുരക്ഷയില്‍ വീഴ്ച.
സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥനായി ചമഞ്ഞ് അമിത് ഷായ്ക്ക് ചുറ്റും കറങ്ങിനടന്നയാള്‍ അറസ്റ്റിലായി. . ആന്ധ്രപ്രദേശിലെ ഒരു എംപിയുടെ പഴ്സനല്‍ സെക്രട്ടറി എന്നവകാശപ്പെട്ട ഹേമന്ത് പവാര്‍ ആണ് അറസ്റ്റിലായത്.
ആഭ്യന്തര മന്ത്രാലയത്തിന്റെ ഐഡി കാര്‍ഡ് ധരിച്ച് അമിത് ഷാ പങ്കെടുത്ത രണ്ട് പരിപാടികളിലും ഹേമന്ത് പവാര്‍ പങ്കെടുത്തിരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെയും വീടിനും പുറത്തും ഇയാള്‍ ഉണ്ടായിരുന്നു.
സംശയം തോന്നിയ ആഭ്യന്തര മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥന് മുംബൈ പൊലീസിനെ വിവരമറിയിക്കുകയും തുടര്‍ന്ന് അവര്‍ ഹേമന്ത് പവാറിനെ ചോദ്യം ചെയ്യുകയും ചെയ്തു. അമിത് ഷായുടെ സുരക്ഷാ സംഘത്തിന്റെ ലിസ്റ്റില്‍ ഇയാളുടെ പേരില്ലെന്നും പൊലീസിന് വിവരം ലഭിച്ചു.
പിന്നാലെ ഹേമന്തിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. എംഎച്ച്എ ഐഡന്റിറ്റി കാര്‍ഡിന് പുറമേ ഒരു പാര്‍ലമെന്റ് അംഗത്തിന്റെ (എംപി) പേഴ്സണല്‍ സെക്രട്ടറിയുടെ തിരിച്ചറിയല്‍ കാര്‍ഡും പോലീസ് കണ്ടെത്തി. ധൂലെയിലെ സിന്ദ്ഖേഡ സ്വദേശിയാ ഹേമന്ദ്് സര്‍ക്കാരിന് വേണ്ടി ഒരു തരത്തിലും ജോലി ചെയ്യുന്നില്ലെന്നും കണ്ടെത്തി.ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷന്‍ 170 പ്രകാരം ആള്‍മാറാട്ടം നടത്തിയതിനും വഞ്ചനാപരമായ ഉദ്ദേശ്യത്തോടെ ഉപയോഗിച്ച വസ്ത്രം ധരിക്കുകയോ ടോക്കണ്‍ കൈവശം വയ്ക്കുകയോ ചെയ്തതിന് ഐപിസി സെക്ഷന്‍ 171 പ്രകാരവു് കേസെടുത്തുഗിര്ഗാമിലെ 40-ാം കോടതി മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പവാറിനെ പ്രിസൈഡിംഗ് ഓഫീസര്‍ നദീം പട്ടേല്‍ സെപ്റ്റംബര്‍ 12 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: