ന്യൂദല്‍ഹി: ചൈനയുടെയുടെ പാകിസ്ഥാന്റെയും അടുത്തയാളായി അറിയപ്പെടുന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരുടെ മകള്‍ യാമിനി അയ്യരുടെ തിങ്ക് ടാങ്ക് സംഘടനയായ സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ചില്‍ (സിപിആര്‍) ഇന്‍കം ടാക്സ് റെയ്ഡ്.
ഒരു പിടി നിയമപരമായി അഗീകരമില്ലാത്ത രജിസ്റ്റര്‍ ചെയ്ത രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരായ നികുതിവെട്ടിപ്പ് അന്വേഷണത്തിന്റെ ഭാഗമായി ഇന്ത്യയില്‍ ഉടനീളം പല സ്ഥാപനങ്ങളിലും ബുധനാഴ്ച റെയ്ഡ് നടന്നു. സംശയകരമായ രീതിയില്‍ ഫണ്ട് കൈമാറ്റം നടക്കുന്ന സംഘടനകളാണിവ. ഇപ്പോള്‍ ഗുജറാത്ത്, മഹാരാഷ്ട്ര, ദല്‍ഹി, ഉത്തര്‍പ്രദേശ്, ഹരിയാന എന്നിവിടങ്ങളിലാണ്
87 അംഗീകാരമില്ലാത്ത രാഷ്ട്രീയപാര്‍ട്ടികളെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ലിസ്റ്റില്‍ നിന്നും വെട്ടിമാറ്റിയത്. അതിന് ശേഷമാണ് റെയ്ഡ് നടന്നത്. ഈ രാഷ്ട്രീയപാര്‍ട്ടികള്‍ എല്ലാം കടലാസ് പാര്‍ട്ടികളാണെന്നും ഇവയ്ക്ക് അംഗീകൃത ഓഫീസുകള്‍ ഇല്ലെന്നും കണ്ടെത്തി. തെരഞ്ഞെടുപ്പ് നിയമങ്ങളും നിയമങ്ങളും കാറ്റില്‍ പറത്തിയ 2100 അനധികൃത രാഷ്ട്രീയപാ്ര്ട്ടികള്ക്കെതിരെ നടപടിയെടുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിച്ചിരുന്നു. ഇതില്‍ ചില പാര്‍ട്ടികള്‍ ഗൗരവമായ സാമ്പത്തിക തട്ടിപ്പുകള്‍ നടത്തുന്നതായും തെരഞ്ഞെടുപ്പ് കമ്മീഷന് പറയുന്നു. റെയ്ഡുകള്‍ തുടരുകയാണെങ്കിലും ആദായനികുതി വകുപ്പില്‍ നിന്നും ഇതേക്കുറിച്ച് പ്രസ്താവനകളൊന്നും വന്നിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: