ന്യൂദല്‍ഹി: പശ്ചിമ ഘട്ട സംരക്ഷണം സംബന്ധിച്ച് ആറു മാസത്തിനകം അന്തിമ വിജ്ഞാപനം ഇറക്കാനാണ് ശ്രമിക്കുന്നതെന്ന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം.പരാതികള്‍ ഇനി അവശേഷിക്കുന്നത് കേരളത്തിലും കര്‍ണ്ണാടകത്തിലും. കേരളത്തിലെ ക്രൈസ്തവ സംഘടകള്‍ നിരവധി പരാതികള്‍ ഉന്നയിച്ചിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങള്‍ ഉന്നയിച്ച പരാതികള്‍ പരിഹരിച്ചു. പരാതികള്‍ പരിശോധിക്കാനുള്ള സംഘത്തിന്റെ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും. അതിന് ശേഷം അന്തിമ വിജ്ഞാപനം. വിധി നടപ്പാക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിന് നിര്ബന്ധബുദ്ധിയെന്നത് തെറ്റിദ്ധാരണയെന്നും വനംപരിസ്ഥിതി മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: