ന്യൂദല്‍ഹി: ഇന്ത്യയെ തകര്‍ക്കാനുള്ള ഒരു പിടി ശക്തികള്‍ കൂടി ഭാരത് ജോഡോ യാത്രയുടെ ഭാഗമാകുന്നതില്‍ ആശങ്ക. യോഗേന്ദ്ര യാദവ്, അരുണ റായി, മേധാ പട് കര്, പി.വി. രാജഗോപാല്‍, ദേവനുര മഹാദേവ്, അലി അന്‍വന്‍, ഡോ. സുനിലം, ബെസ് വാഡ് വില്‍സണ്‍ എന്നിവര്‍ ഭാരത് ജോഡോ യാത്രയുടെ ഭാഗമാണ്. ഗുജറാത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ തടയുന്ന പ്രവര്‍ത്തകരില്‍ ഒരാളാണ് മേധാ പട്കര്‍. ഇവരുടെ നര്‍മ്മദ ബചാവോ അന്തോളന്‍ കാരണം ദശകങ്ങളോളം സാധാരണക്കാര്‍ക്ക് കുടിവെള്ളം തടസ്സപ്പെട്ടു. ഇവര്‍ രാഹുല്‍ഗാന്ധിയുടെ യാത്രയില്‍ പങ്കാളിയാണ്.
കര്‍ഷകസമരം എന്ന പേരില്‍ കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം ലഭിയ്ക്കേണ്ട കാര്‍ഷിക ബില്ലുകള്‍ തടസ്സപ്പെടുത്തിയതില്‍ മുഖ്യപങ്കുവഹിച്ച മോദി വിരുദ്ധ നേതാവാണ് യോഗേന്ദ്ര യാദവ്. ഒരു വര്‍ഷക്കാലത്തോളം ദല്‍ഹിയിലെ വാഹനഗതാഗതം തടസ്സപ്പെടുത്തിയ സമരമാണിത്. പഞ്ചാബില്‍ നിന്നുള്ള പ്രതിഷേധക്കാരും കമ്മ്യൂണിസ്റ്റ്-ലിബറല്‍-ജിഹാദികളുമാണ് ഈ കര്‍ഷകസമരത്തിന്റെ പേരില്‍ ദല്‍ഹിയില്‍ കുഴപ്പങ്ങള്‍ സൃഷ്ടിച്ചത്. ഈ കര്‍ഷകസമരം എന്ന കൃത്രിമസമരത്തില് ഖലിസ്ഥാനിശക്തികളും ധനസഹായവും മറ്റും ചെയ്തിരുന്നതിന് വ്യക്തമായ തെളിവുകള്‍ ഉണ്ട്. ആം ആദ്മി പാര്‍ട്ടി, സമാജ് വാദി പാര്‍ട്ടി, കോണ്‍ഗ്രസ് എന്നിവരുടെ പിന്തുണയും സമരത്തിനുണ്ടായിരുന്നു. ഭാരത് ജോഡോ യാത്രഎന്ന പേരില്‍ കക്കൂസും കുളിമുറിയും എസിയുമുള്ള 60 വാഹനങ്ങളാണ് പങ്കെടുക്കുക. ഇത് ഫലത്തില്‍ ഹൈവേകള്‍ തടസ്സപ്പെടുത്തുന്ന പ്രക്രിയയായി മാറും.
കര്‍ഷകസമരത്തിന്റെ പേരില്‍ 2021ലെ റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയിലും പരിസരത്തും അക്രമികളാണ് അഴിഞ്ഞാടിയത്. യോഗേന്ദ്രയാദവായിരുന്നു ഇതിന് നേതൃത്വം നല്‍കിയത്. ഇനി ഭാരത് ജോഡോ യാത്രയില്‍ ഈ 60 വാഹനങ്ങള്‍ തലസ്ഥാനത്തേക്ക് ഇരച്ചുകയറിയാല്‍ ഉണ്ടാകുന്ന ക്രമസമാധാനപ്രശ്നങ്ങള്‍ എങ്ങിനെ കൈകാര്യം ചെയ്യുമെന്ന ആശങ്കയില്‍ ദല്‍ഹി പൊലീസ്.
നാഷണല്‍ ഹെറാള്‍ഡ് ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ രാഹുലിനെയും സോണിയെയും ചോദ്യം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ആദ്യമൊക്കെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വഴി തടഞ്ഞും പൊലീസുമായി ഏറ്റുമുട്ടിയും ഇഡിയുടെ ചോദ്യം ചെയ്യല്‍ തടയാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഭരണഘടനാപരമായി നിലനില്‍ക്കുന്ന സുരക്ഷാ ഏജന്‍സികളെ അങ്ങിനെ തടയാന്‍ കഴിയില്ലെന്ന് അവര്‍ക്ക് മനസ്സിലായിരുന്നു. ഇനി 150 ദിവസം നീണ്ടുനില്‍ക്കുന്ന ഭാരത് ജോഡോ യാത്രയും ഇഡിയുടെ ചോദ്യം ചെയ്യലില്‍ നിന്നും രാഹുല്‍ഗാന്ധിയെ രക്ഷിയ്ക്കാനുള്ള തന്ത്രമായും ചിലര്‍ വിലയിരുത്തുന്നു.
ഇന്ത്യയാകെ 3500 കിലോമീറ്റര്‍ ദൂരം 150 ദിവസംകൊണ്ട് താണ്ടാനാണ് രാഹുല്‍ഗാന്ധിയുടെ ശ്രമം. അതായത് ഇനി ഇഡിയുടെ കൂടുതല്‍ ചോദ്യം ചെയ്യലിന് രാഹുല്‍ ഗാന്ധിയെ 150 ദിവസം കിട്ടില്ലെന്നാണോ ഭാരത് ജോഡോ യാത്ര ഉയര്‍ത്തുന്ന സൂചന.
കോണ്‍ഗ്രസ് പാര്‍ട്ടി തന്നെ വലിയ പിളര്‍പ്പിന്റെ വക്കത്താണ്. മിക്കവാറും ദേശീയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതോടെ കോണ്‍ഗ്രസില്‍ നെടുകെ പിളര്‍പ്പുണ്ടാകുമെന്ന് സൂചനകളുണ്ട്. മുതിര്‍ന്ന നേതാക്കളായ ഗുലാം നബി ആസാദ് , കപില്‍ സിബല്‍ എന്നിവര്‍ പാര്‍ട്ടി വിട്ടുകഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: