തിരുവനന്തപുരം: എം.ബി. രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചൊവ്വാഴ്ച രാവിലെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സത്യവാചകം ചൊല്ലി നല്കി. മുഖ്യമന്ത്രി പിണറായി വിജയന്, മറ്റു മന്ത്രിമാര്‍, സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. പാലക്കാട് തൃത്താല നിയോജകമണ്ഡലത്തില്‍നിന്നാണ് എം.ബി. രാജേഷ് നിയമസഭയിലെത്തുന്നത്. രണ്ടാം പിണറായി സര്‍ക്കാരില്‍ സ്പീക്കറായിരുന്നു. മന്ത്രിയായിരുന്ന എം.വി. ഗോവിന്ദര്‍ പാര്‍ട്ടി സെക്രട്ടറിയായതോടെയാണ് സ്പീക്കറായിരുന്ന എം.ബി. രാജേഷ് മന്ത്രിസഭയിലെത്തിയത്.
അതേസമയം, എം.വി.ഗോവിന്ദന്റെ വകുപ്പുകള്‍ അതേപടി രാജേഷിന് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടെങ്കിലും പുതിയ വാര്‍ത്തകള്‍ പ്രകാരം വകുപ്പുകളില്‍ മാറ്റത്തിന് സാധ്യതയുണ്ട്. തദ്ദേശവും സാംസ്കാരികവും രാജേഷിനു നല്‍കും. സാംസ്കാരിക വകുപ്പിന് പകരം എക്സൈസ് വകുപ്പ് വി.എന്‍. വാസവന് നല്‍കുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: