തിരുവനന്തപുരം: ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ തീവ്രവാദ സംഘടനകള്‍ ലവ് ജിഹാദിലൂടെ മതം മാറ്റി വിദേശത്തേക്ക് കടത്തുന്നുവെന്ന് തലശേരി അതിരൂപതയുടെ ഇടയലേഖനം.
മക്കള്‍ മതതീവ്രവാദികളുടെ ചൂണ്ടയില്‍ വീഴുമ്പോള്‍ മാതാപിതാക്കള്‍ നിസ്സഹായരാകുന്നു. ചതിക്കുഴിയില്‍ വീഴാതിരിക്കാന്‍ രൂപതയുടെ ബോധവല്‍ക്കരണം പ്രയോജനപ്പെടുമെന്നും ഇടയലേഖനത്തില്‍ പറയുന്നു. ഈ ഇടയലേഖനം പള്ളികളില്‍ വായിച്ചിരുന്നു. ചതിക്കുഴിയില്‍ വീഴാതിരിക്കാന്‍ രൂപതയുടെ ബോധവല്‍ക്കരണം പ്രയോജനപ്പെടുത്തണം. വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കും ഈ ബോധവല്‍ക്കരണം അതിരൂപത നല്‍കിവരുന്നുണ്ട്.
തലശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി നേരത്തെയും നര്‍കോട്ടിക്, ലവ് ജിഹാദ് എന്നിവ ശരിയാണെന്ന് വാദിച്ചിരുന്നു. ഇപ്പോഴാണ് ഇത് സംബന്ധിച്ച് തുറന്ന ഒരു ഇടയലേഖനം പുറത്തിറക്കുന്നത്. മതതീവ്രവാദികള്‍ പെണ്‍കുട്ടികളെ പ്രണയക്കുരുക്കില്പ്പെടുത്തുന്നത് വര്‍ധിച്ചുവെന്നും ഇടയലേഖനത്തില്‍ പറയുന്നു.
ഇസ്ലാമിക് സ്റ്റേറ്റ് ഉള്‍പ്പെടെയുള്ള തീവ്രവാദി സംഘടനകളില്‍ ലവ് ജിഹാദിലൂടെ കേരളത്തിലെ ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ കുരുക്കപ്പെട്ടിരുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. ഈ പെണ്‍കുട്ടികള്‍ പിന്നീട് സിറിയയിലെ ഐഎസ് കേന്ദ്രങ്ങളില്‍ എത്തിപ്പെടുകയും പലരും കൊല്ലപ്പെടുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: