ദുബായ് : മലയാളം ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ചില ഇംഗ്ലീഷ് പത്രങ്ങളിലും ദുബായ് ഓപ്പണ്‍ ചെസില്‍ ഇന്ത്യന്‍ താരം അരവിന്ദ് ചിതംബരം പ്രഗ്നാനന്ദയെ തോല്പിച്ചു എന്ന വാര്‍ത്ത പരക്കുന്നു. ലോകചാമ്പ്യന് മാഗ്നസ് കാള്‍സനെ തോല്പിച്ച പ്രഗ്നാനന്ദയെ തമിഴ്നാട്ടുകാരന് അരവിന്ദ് ചിതംബരം തോല്പിച്ചു എന്ന രീതിയില്‍ വരെ തലക്കെട്ടുകള്‍ വരികയാണ്.മലയാളത്തില്‍ മാധ്യമം ഉള്‍പ്പെടെ നിരവധി പത്രങ്ങള്‍ ഇങ്ങിനെ തെറ്റായ വാര്‍ത്തകളാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. മലയാളത്തില്‍ മാധ്യമം ഉള്‍പ്പെടെ നിരവധി പത്രങ്ങള്‍ ഇങ്ങിനെ തെറ്റായ വാര്‍ത്തകളാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ചെസിനെക്കുറിച്ച് അറിയാത്തവരെ ആ കളികള്‍ കൃത്യമായി പിന്തുടരാത്തവരോ ആണ് ഇത്തരം വാര്‍ത്തകള്‍ നല്‍കുന്നത്. ഇത് തെറ്റാണ്. അവസാന റൗണ്ടായ ഒമ്പതാം റൗണ്ടില്‍ പ്രഗ്നാനന്ദയും അരവിന്ദ് ചിതംബരവും തമ്മിലുള്ള മത്സരം സമനിലയില്‍ കലാശിക്കുകയായിരുന്നു.
ഇരുവരും തമ്മില്‍ നടന്ന ഗെയിമിന്റെ അവസാന പൊസിഷന്‍ ഇതാ- ചെസ് 24 പങ്കുവെച്ച ചിത്രം:
42 നീക്കങ്ങള്‍ക്ക് ശേഷം മത്സരം സമനിലയില്‍ പിരിഞ്ഞു. ഇരുവരും അര പോയിന്റ് വീതം പങ്കുവെച്ചു.
ഇതോടെ ഒമ്പത് കളികളില്‍ നിന്നും ഏഴര പോയിന്റ് നേടിയ തമിഴ്നാട്ടില്‍ നിന്നുതന്നെയുള്ള താരം അരവിന്ദ് ചിതംബരം കിരിടം നേടി. പ്രഗ്നാനന്ദയും അരവിന്ദ് ചിതംബരവും തമ്മിലുള്ള പോരാട്ടം കോച്ച് രമേഷ്ബാബു ശരിക്കും ആസ്വദിച്ചു. കാരണം രണ്ടു പേരും അദ്ദേഹത്തിന്റെ ശിഷ്യന്മാരാണെന്നത് തന്നെ.വെറും 13ാം സീഡായിരുന്ന അരവിന്ദ് ചിതംബരം ഈ ടൂര്‍ണ്ണമെന്റില്‍ ഇന്ത്യയുടെ അര്ജുന് എരിഗെയ്സി, റിനറ്റ് ജുമബയേവ് എ്നിവരെ തോല്പിച്ചതാണ് അരവിന്ദ് ചിതംബരത്തിന് പോയിന്റ് നിലയില്‍ കുതിപ്പ് നല്‍കിയത്. പ്രഗ്നാനന്ദ ഈ ടൂര്‍ണ്ണമെന്റില്‍ കസാഖ്സ്ഥാന് ഗ്രാന്റ്മാസ്റ്റര്‍ റിനട്ട് ജുമാബയേവുമായി മാത്രമാണ് തോറ്റത്.
ചെസ് ബേസ് ഇന്ത്യയോട് തന്റെ ദുബായ് ചെസ്സിലെ ഒമ്പത് കളികളും പ്രഗ്നാനന്ദ വിശദീകരിക്കുന്നു. കഴിഞ്ഞുപോയ കളികളിലെ നീക്കങ്ങള്‍ എത്ര അനായാസമാണ് പ്രഗ്നാനന്ദ ഓര്‍ത്തുവെച്ചിരിക്കുന്നതെന്ന് കാണുക:
ഏഴ് റൗണ്ടുകള്‍ അവസാനിക്കുമ്പോള്‍ ആറ് പോയിന്റുകളോടെ മുന്പിലായിരുന്നു പ്രഗ്നാനന്ദ. കിരീടം നേടുമെന്നും കരുതിയിരുന്നതാണ്. എന്നാല്‍ അവസാനത്തെ രണ്ടു റൗണ്ടുകളില്‍ സമനിലയില്‍ കുരുങ്ങിയതോടെ എന്നാല്‍ അവസാനത്തെ രണ്ടു റൗണ്ടുകളില്‍ സമനിലയില്‍ കുരുങ്ങിയതോടെ പ്രഗ്നാനന്ദ രണ്ടാം റണ്ണറപ്പായി (മൂന്നാം സ്ഥാനം) പിന്തള്ളപ്പെട്ടു. എട്ടാം റൗണ്ടില്‍ റഷ്യയുടെ ഗ്രാന്റ് മാസ്റ്റര്‍ അലക്സാണ്ടര്‍ പ്രെഡ്കെ, ഒമ്പതാം റൗണ്ടില്‍ അരവിന്ദ് ചിതംബരം എന്നിവരുമായി സമനിലയില്‍ പിരിഞ്ഞതാണ് പ്രഗ്നാനന്ദയുടെ കിരീട സാധ്യതയ്ക്ക് മങ്ങലേല്പിച്ചത്.
കിരീടം നേടാന്‍ അരവിന്ദ് ചിതംബരത്തിന് ഒരു സമനില മതിയായിരുന്നു. പ്രഗ്നാനന്ദയും അരവിന്ദ് ചിതംബരവും തമ്മിലുള്ള മത്സരം 38 നീക്കങ്ങള്‍ക്ക് ശേഷം സമനിലയില്‍ കലാശിച്ചു. മുന്‍പ് രണ്ട് തവണ ദേശീയ ചാമ്പ്യനായ അരവിന്ദ് ചിതംബരത്തിന് ട്രോഫിയും 13000 ഡോളര്‍ പ്രതിഫലവും സമ്മാനമായി ലഭിച്ചു.
എട്ടാം റൗണ്ടില്‍ അര്ജുന് എരിഗെയ്സിയെ തോല്പിച്ചതാണ് അരവിന്ദ് ചിതംബരത്തിന് കിരീടത്തിലേക്ക് വഴിയൊരുക്കിയത്. ഏഴ് പോയിന്റുള്ള അലക്സാണ്ടര്‍ പ്രെഡ്കെ രണ്ടാം സ്ഥാനം നേടി. ദുബായ് ഓപ്പണ്‍ ചെസ് ടൂര്‍ണ്ണമെന്റിലെ ഒന്നാം സീഡും ടൂര്‍ണ്ണമെന്റിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലുള്ള റേറ്റിംഗും കണക്കിലെടുത്താണ് ഏഴ് പോയിന്റേ ഉള്ളൂവെങ്കിലും അലക്സാണ്ടര്‍ പ്രെഡ്കെയ്ക്ക് രണ്ടാം സ്ഥാനം നേടിക്കൊടുത്തത്. ഏഴ് പോയിന്റുകളുണ്ടെങ്കിലും പ്രഗ്നാനന്ദ മൂന്നാമതായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: