തിരുവനന്തപുരം: പെരുമാതുറ പൊഴിക്കരയിൽ ശക്തമായ കാറ്റിലും മഴയിലും മത്സ്യബന്ധന ബോട്ട് മറിഞ്ഞ് മരണം 2 ആയി. വർക്കല സ്വദേശി ഷാനവാസ്, നിസാം എന്നിവരാണ് മരിച്ചത്. വലിയ തിരയില്‍പ്പെട്ട് ബോട്ട് മറിയുകയായിരുന്നു. 4 പേര് നീന്തി രക്ഷപ്പെട്ടു. അതില്‍ ഒരാളുടെ നില ഗുരുതരമാണ്. 25 പേര് ബോട്ടിലുണ്ടായിരുന്നു. ഇവരിൽ പതിനഞ്ചോളം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
അഞ്ച് തെങ്ങ് ഹാര്‍ബറില്‍നിന്നുള്ള മത്സ്യത്തൊഴിലാളികളും കോസ്റ്റല്‍ പോലിസുമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. കരയിലെത്തിയ എല്ലാവരെയും പ്രാഥമിക ചികിത്സ നല്കിയ ശേഷം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. തിരയില്‍പ്പെട്ട് ബോട്ട് പൂര്‍ണമായി മറിഞ്ഞു. രക്ഷാപ്രവർത്തനത്തിനായി കോസ്റ്റ് ഗാർഡിന്റെ കപ്പൽ പെരുമതുറയിലെത്തും. നേവിയുടെ ഹെലികോപ്റ്ററുകളും കൊച്ചിയിൽ നിന്നും പുറപ്പെട്ടിട്ടുണ്ട്.
ശക്തമായ കാറ്റും ഉയർന്ന തിരമാലയും രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: