കൊല്ലം: ഏറെ വര്‍ഷത്തെ പ്രണയത്തിനു ശേഷം വിവാഹമുറപ്പിച്ച യുവതിയും യുവാവും വിവാഹത്തലേന്ന് വഴക്കിട്ടു പിരിഞ്ഞു. തുടര്‍ന്ന് ബന്ധുക്കള്‍ തമ്മിലുണ്ടായ കൂട്ടയടയില് വരന്റെ പിതാവിന് പരിക്കേറ്റു. പാരിപ്പള്ളി കിഴക്കനേല സ്വദേശിനിയായ യുവതിയും നാവായിക്കുളം വെട്ടിയറ സ്വദേശിയായ യുവാവും തമ്മില്‍ ഞായറാഴ്ച പാരിപ്പള്ളിയിലെ സ്വകാര്യ ഓഡിറ്റോറിയത്തില്‍ നടക്കാനിരുന്ന വിവാഹമാണ് വഴക്കുമൂലം മുടങ്ങിയത്. വെള്ളിയാഴ്ച മെഹന്തി ഇടല് ചടങ്ങിനിടെയാണ് സംഭവം. ചടങ്ങിനായി വീട്ടിലെത്തിയ യുവാവുമായി യുവതി തര്‍ക്കത്തിലായി. മധ്യസ്ഥശ്രമവുമായി ഇരുവീട്ടുകാരും കിഴക്കനേലയിലെ ബന്ധുവീട്ടില്‍ ഒത്തുകൂടി ചര്‍ച്ച നടത്തിവരവേയാണ് സംഘര്‍ഷമുണ്ടായത്. യുവാവിന്റെ പിതാവിന് മര്‍ദനത്തില്‍ പരിക്കേറ്റു. ഇയാളെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും അവിടെനിന്ന് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇരുവീട്ടുകാരുടെയും പരാതിയില്‍ പാരിപ്പള്ളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
ദീര്‍ഘകാലമായുള്ള പ്രണയത്തെ യുവതിയുടെ വീട്ടുകാര്‍ എതിര്‍ത്തെങ്കിലും ഒന്‍പതുമാസംമുമ്പ് ഇരുവീട്ടുകാരുടെയും സമ്മതപ്രകാരം വിവാഹം നിശ്ചയിച്ചത്. വിവാഹത്തിനായി ആണ് വിദേശത്തു നിന്ന് യുവാവ് നാട്ടിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: