ന്യൂയോര്‍ക്ക്: സ്പാനിഷ് ഇതിഹാസം റാഫേല്‍ നദാല്‍ യുഎസ് ഓപ്പണ്‍ ടെന്നീസിന്റെ പുരുഷ സിംഗിള്‍സ് നാലാം റൗണ്ടില്‍. ലോക രണ്ടാം നമ്പറായ താരം ഫ്രാന്സിന്െ റിച്ചാര്‍ഡ് ഗാസ്കറ്റിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. ഇതോടെ 23-ാം ഗ്രാന്‍ഡ് സ്ലാം കിരീടമെന്ന സ്വപ്നത്തിലേക്ക് ഒരുപടി കൂടി നദാല്‍ അടുത്തു.
ഗാസ്കറ്റിനെതിരെ മികച്ച പ്രകടനം പുറത്തെടുത്ത നദാല്‍ 6-0, 6-1, 7-5 എന്ന സ്കോറിനാണ് ജയിച്ചു കയറിയത്.. 18-ാം തവണയാണ് നദാല്‍ യുഎസ് ഓപ്പണിന്റെ പ്രീ ക്വാര്‍ട്ടറില്‍ കയറുന്നത്. നാല് തവണ താരം കിരീടം നേടുകയും ചെയ്തു. ഗാസ്ക്വെയ്ക്കെതിരേ നദാല്‍ നേടുന്ന 18-ാം വിജയവുമാണിത്. പ്രീ ക്വാര്‍ട്ടറില്‍ 22-ാം സീഡ് ഫ്രാന്‍സിസ് ടിയാഫോയാണ് നദാലിന്റെ എതിരാളി. 14-ാം സീഡ് അര്‍ജന്റീനയുടെ ഡീഗോ ഷ്വാട്സ്മാനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് ടിയാഫോ പ്രീ ക്വാര്‍ട്ടറിലെത്തിയത്. സ്കോര്‍: 7-6 (9-7), 6-4, 6-4. മൂന്നാം സീഡ് സ്പെയിനിന്റെ കാര്‍ലോസ് അല്‍കാരസ്, 15-ാം സീഡ് ക്രൊയേഷ്യയുടെ മാരിന് സിലിച്ച്, 7-ാം സീഡ് ബ്രിട്ടന്െ കാമറൂണ്‍ നോറിയെ, 7-ാം സീഡ് റഷ്യയുടെ ആന്‍ഡ്രെ റുബ്ലേവ് എന്നിവരും പുരുഷ പ്രീ ക്വാര്‍ട്ടറില്‍ ഇടംപിടിച്ചു. മാരിന് സിലിച്ച് ബ്രിട്ടന്െ ഡാന്‍ ഇവാന്‍സിനെ കീഴടക്കിയപ്പോള്‍ ഇല്യ ഇവാന്ഷ്ക ഇറ്റലിയുടെ 26-ാം സീഡ് ലോറന്‍സോ മ്യൂസെട്ടിയെ അട്ടിമറിച്ചു. 11-ാം സീഡ് യാനിക് സിന്നര്‍ അമേരിക്കയുടെ ബ്രണ്ടന്‍ നകാഷിമയെ നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലും കീഴടക്കി പ്രീ ക്വാര്‍ട്ടറിലെത്തി. സ്കോര്‍: 6-3, 4-6, 1-6, 2-6. ആദ്യ സെറ്റ് നഷ്ടപ്പെട്ടശേഷമാണ് സിന്നര്‍ വിജയത്തിലേക്ക് കുതിച്ചത്.
വനിതാ വിഭാഗത്തില്‍ ലോക ഒന്നാം നമ്പറായ പോളണ്ടിന്റെ ഇഗ സ്വയ്ടെക് അമേരിക്കയുടെ സീഡില്ലാതാരം ലോറന് ഡേവിസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി പ്രീ ക്വാര്‍ട്ടറിലെത്തി. സ്കോര്‍: 6-3, 6-4. രണ്ടാം സെറ്റില്‍ 1-4 ന് പിന്നില്‍ നിന്ന ശേഷമാണ് സ്വയ്ാടെക് സെറ്റും മത്സരവും സ്വന്തമാക്കിയത്. ജര്‍മനിയുടെ ജൂള്‍ നീമിയറാണ് അടുത്ത മത്സരത്തില്‍ ഇഗയുടെ എതിരാളി. ചൈനയുടെ ഷെങ് ക്യുന്വെനിനെ 6-4, 7-6 (7-5) എന്ന നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് ജൂള്‍ നീമിയര് നാലാം റൗണ്ടിലെത്തിയത്. ഒന്‍പതാം സീഡ് സ്പെയിനിന്റെ ഗാര്‍ബിന മുഗുരസയെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ കീഴടക്കി 21-ാം സീഡ് ചെക്ക് റിപ്പബ്ലിക്കിന്റെ പെട്ര ക്വിറ്റോവ പ്രീ ക്വാര്‍ട്ടറിലെത്തി. വിക്ടോറിയ അസരങ്ക പെട്ര മാര്‍ട്ടിസിനെ 6-3, 6-0 എന്ന് സ്കോറിന് പരാജയപ്പെടുത്തിയപ്പോള്‍ 13-ാം സീഡ് െബലിന്ഡ ബെന്‍സിച്ചിനെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തില്‍ അട്ടിമറിച്ച് 22-ാം സീഡ് കരോളിന പ്ലിസ്കോവയും നാലാം റൗണ്ടിലെത്തി. അസരങ്കയാണ് പ്ലിസ്കോവയുടെ അടുത്ത മത്സരത്തിലെ എതിരാളി. അലിസെ കോര്‍നെറ്റിനെ തോല്‍പ്പിച്ച് ഡാനിയേല കോളിന്‍സും ക്ലാര ബുറെയ്യിയെ തോല്‍പ്പിച്ച് സബലങ്കയും അവസാന 16-ല്‍ ഇടം നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: