ധാക്ക: ദക്ഷിണേഷ്യന്‍ രാജ്യങ്ങളെ മുന്നില്‍ നിന്ന് നയിക്കാന്‍ ഇന്ത്യയ്ക്ക് കഴിയുമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന. പ്രതിസന്ധി ഘട്ടങ്ങളില്‍ ചെറുരാജ്യങ്ങളെ ചേര്‍ത്തു നിര്‍ത്തിയാണ് ഇന്ത്യ മുന്നോട്ട് പോകുന്നത്. അതിനാല്‍ തന്നെ എല്ലാവര്ക്കും വഴികാട്ടിയും മുന്നില്‍ നിന്ന് നയിക്കുന്ന രാജ്യവുമാണ് ഇന്ത്യ. ഇന്ത്യ വളരുമ്പോള്‍ ഒപ്പമുള്ള ചെറുരാജ്യങ്ങളെയും ചേര്‍ത്ത് പിടിക്കുകയാണ്. കൊറോണകാലത്ത് പോലും ഒരു രാജ്യങ്ങളോടും വിവേചനം കാണിക്കാതെ ഇന്ത്യ നിന്നു. കോവിഡ് പടര്‍ന്നു പിടിച്ചപ്പോള്‍ അയല്‍രാജ്യങ്ങള്‍ക്ക് വാക്സിന് നല്കാന് ഇന്ത്യ മുന്‍ കൈയെടുത്തതും വലിയ മാതൃകയാണെന്നും അവര്‍ പറഞ്ഞു.
ഉക്രൈനില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം തങ്ങളുടെ കുട്ടികളേയും രക്ഷിച്ചതിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അവര്‍ നന്ദി പറഞ്ഞു. റഷ്യ ഉക്രൈന് യുദ്ധം തുടങ്ങിയതോടെ നിരവധി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അവിടെ കുടുങ്ങിപ്പോയിരുന്നു. അവരെ നാട്ടില്‍ എത്തിക്കുന്നതിനൊപ്പം ഇന്ത്യ അയല്‍ രാജ്യത്തുനിന്നുള്ളവരേയും ഒപ്പം കൂട്ടിയിരുന്നു. ‘റഷ്യ ഉെ്രെകന് യുദ്ധത്തെത്തുടര്‍ന്നു നാട്ടില്‍ തിരികെ എത്താന്‍ കഴിയാതെ പോയ ഞങ്ങളുടെ വിദ്യാര്‍ഥികള്‍ പോളണ്ടില്‍ അഭയം പ്രാപിച്ചു. അവിടെനിന്നും നിങ്ങളുടെ കുട്ടികള്‍ക്കൊപ്പം ഞങ്ങളുടെ കുട്ടികളെയും ഒഴിപ്പിച്ചു. സൗഹൃദ പെരുമാറ്റമാണ് അവിടെ കണ്ടത്. പ്രധാനമന്ത്രി മോദിയോടു നന്ദി പറയുന്നവെന്നായിരുന്നു ഷെയ്ഖ് ഹസീന അറിയിച്ചത്.
ഇതോടൊപ്പം അയല്‍രാജ്യങ്ങള്‍ക്കും കോവിഡ് വാക്സിന് നല്കാന് ഇന്ത്യ തയ്യാറായതിനെയും അവര്‍ പ്രശംസിച്ചു. ഇന്ത്യയും ബംഗ്ലദേശും തമ്മിലുള്ള അടുത്ത സഹകരണത്തിനാണ് സന്ദര്‍ശനത്തില്‍ പ്രാധാന്യം നല്‍കുന്നത്. രാജ്യങ്ങള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടാകാം, അവ ചര്‍ച്ചയിലൂടെ പരിഹരിക്കാം. നിരവധി ഘട്ടങ്ങളില്‍ ഇന്ത്യയും ബംഗ്ലദേശും അത് കൃത്യമായി നിര്‍വഹിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബംഗ്ലാദേശ് പ്രധാനമന്ത്രി ഇന്ത്യയിലേക്ക് തിരിക്കും മുമ്പാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: