സെപ്തംബര്‍ 1 വ്യാഴാഴ്ച ബിജെപി ദേശീയ വക്താവ് തജീന്ദര്‍ ബഗ്ഗ തന്റെ ‘കുല്‍ഹാദ് ബിരിയാണി’ എന്ന ക്ലൗഡ് കിച്ചന്റെ തുടക്കം അറിയിച്ചു കൊണ്ട് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. ഹലാലിന്റെ ആധിപത്യത്തെ ചോദ്യം ചെയ്യുന്ന ഇത്തരത്തിലുള്ള ആദ്യത്തെ സംരംഭം എന്ന നിലയ്ക്ക് കുല്‍ഹാദ്, ജട്ക്ക മാംസം മാത്രമേ തങ്ങളുടെ വിഭവങ്ങളില്‍ ഉപയോഗിയ്ക്കുന്നുള്ളൂ. ‘ഹൈദരാബാദി ചിക്കന്‍ ബിരിയാണി’യെ ‘ഭാഗ്യനഗര്‍ ദം ചിക്കന്‍ ബിരിയാണി’ എന്ന് പുനര്‍ നാമകരണം ചെയ്തതിന്റെ പേരിലും ഇപ്പോള്‍ ബഗ്ഗ അനുമോദിയ്ക്കപ്പെടുന്നു.
എന്നാല്‍ എല്ലാവരും പ്രതീക്ഷിച്ചതു പോലെ ഇന്ത്യയിലെ ആദ്യത്തെ ജട്ക്ക ബിരിയാണി ബ്രാന്‍ഡ് ഇതിനകം തന്നെ ചില ആളുകളുടെ നീരസം ക്ഷണിച്ചു വരുത്തിയിരിയ്ക്കുന്നു. കുല്‍ഹാദ് ബിരിയാണിയെ താറടിച്ചു കാണിയ്ക്കാന്‍ സംഘടിതമായി നെഗറ്റീവ് റിവ്യൂകള്‍ വന്നു തുടങ്ങിയിട്ടുണ്ട്. മുസ്ലീങ്ങള്‍ക്ക് മതപരമായി അനുശാസിക്കപ്പെട്ട ഹലാല്‍ ഭക്ഷണം തങ്ങള്‍ക്ക് നിഷിദ്ധമായിട്ടാണ് സിഖുകാര്‍ കണക്കാക്കുന്നത്. ഹിന്ദു സിഖ് സമുദായങ്ങള്‍ക്ക് അനുവദനീയമായ രീതിയില്‍ തയ്യാര്‍ ചെയ്ത മാംസം ജട്ക്ക എന്നറിയപ്പെടുന്നു.
ആം ആദ്മി പാര്‍ട്ടിയുടെ അനുയായികളാണ് തന്റെ പുതിയ സംരംഭത്തിനെതിരെ നെഗറ്റീവ് പ്രചാരണങ്ങള്‍ നടത്തുന്നത് എന്ന് തജീന്ദര്‍ ബഗ്ഗ ആരോപിച്ചു. ഇതിനു പിന്നില്‍ പ്രവര്ത്തിയ്ക്കുന്നവര്ക്കെതിരെ കൃത്യമായ തെളിവുകളോടെ ബഗ്ഗ തിരിച്ചടിയ്ക്കുന്നു. ബഗ്ഗയുടെ ഒരു ട്വീറ്റ് ഇങ്ങനെ “നമ്മുടെ ബ്രാണ്ടിനെതിരെ നെഗറ്റീവ് റിവ്യൂകള്‍ കൊടുക്കണം എന്നാവശ്യപ്പെട്ട് ആപ്റ്റാര്ഡുകള് പ്രചരണം ആരംഭിച്ചിട്ടുണ്ട്. എല്ലാ ഗ്രൂപ്പുകളിലേക്കും അവര്‍ മെസ്സേജുകള്‍ അയയ്ക്കുന്നു. മയൂഖ് റോയ് എന്നൊരാളിന്റെ ഉദാഹരണം പറയാം. കല്‍ക്കത്തയില്‍ ഇരിയ്ക്കുന്ന അയാള്‍ ഡല്‍ഹിയില്‍ ഫീഡ്ബാക്ക് കൊടുക്കുന്നു. നിങ്ങള്‍ക്ക് ഇവിടെ അത് പരിശോധിയ്ക്കാം”. ട്വീറ്റിനൊപ്പം മയൂഖ് റോയ് പോസ്റ്റ് ചെയ്ത വ്യാജ റിവ്യൂകളുടെ സ്ക്രീന്‍ ഷോട്ടുകളും ബിജെപി വക്താവ് ഹാജരാക്കുന്നു.
സംഗം ഗാര്‍ഗ് എന്നൊരാള്‍ സോമോറ്റൊയിലെ കുല്‍ഹാദ് ബിരിയാണിയുടെ പേജിലാണ് നെഗറ്റീവ് റിവ്യൂ ഇട്ടിട്ടുള്ളത്. ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാള് കാശ്മീരി ഹിന്ദുക്കളെ അധിക്ഷേപിച്ച് പുലിവാലു പിടിച്ചപ്പോള്‍ അദ്ദേഹത്തിനു വേണ്ടി വാദിച്ച ആളാണ് ഈ ഗാര്‍ഗ്. തജീന്ദര്‍ ചൂണ്ടിക്കാണിയ്ക്കുന്നു.
തന്റെ സ്ഥാപനത്തിന്റെ ‘ദാല്‍ മക്കാനി’ യ്ക്ക് മോശം റിവ്യൂ വന്ന കാര്യം ബഗ്ഗ എടുത്തു പറയുന്നു. എന്നാല്‍ തമാശയെന്തെന്നാല്‍ ‘കുല്‍ഹാദ് ബിരിയാണി’ യില്‍ അങ്ങനെ ഒരു വിഭവമേ കൊടുക്കുന്നില്ല എന്നുള്ളതാണ്. തികച്ചും വ്യാജമാണ് ഇത്തരം റിവ്യൂകള്‍ എന്നതിന്റെ കൃത്യമായ ഉദാഹരണമാണിത്.
ജട്ക്ക മാംസം ആണ് ‘കുല്‍ഹാദ് ബിരിയാണി’ യില്‍ ഉപയോഗിയ്ക്കുന്നത് എന്നതാണ് ഇസ്ലാമിസ്റ്റുകളുടെ പ്രശ്നം. അതുകാരണം ഇസ്ലാമിസ്റ്റുകളും അവരെ പ്രീണിപ്പിയ്ക്കാന്‍ ആപ്പിന്റെ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള മറ്റുള്ളവരും സംഘടിതമായി സോമോറ്റോയില് കുപ്രചരണം അഴിച്ചുവിടുന്നു. ബിജെപി വക്താവ് പറയുന്നു.
കുറച്ചു നാളുകളായി ആം ആദ്മി പാര്‍ട്ടിയുമായി മല്‍പ്പിടിത്തത്തിലായിരുന്നു തജീന്ദര്‍ ബഗ്ഗ. ഈ വര്‍ഷം മേയ് ആറിന് ഡല്‍ഹിയിലെ സ്വന്തം വസതിയില്‍ നിന്ന് അദ്ദേഹത്തെ പഞ്ചാബ് പോലീസ് അറസ്റ്റു ചെയ്തിരുന്നു.
പത്തു പന്ത്രണ്ട് കാറുകളിലായി ഡല്‍ഹിയില്‍ വന്നിറങ്ങിയ അമ്പതോളം വരുന്ന പഞ്ചാബ് പോലീസ് ഉദ്യോഗസ്ഥര്‍ അന്ന് ബിജെപി വക്താവിന്റെ വസതിയില്‍ ബലം പ്രയോഗിച്ച് കടന്നു കയറുകയും അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു. പിടിവലിയ്ക്കിടയില്‍ പോലീസ് അദ്ദേഹത്തിന്റെ വൃദ്ധനായ അച്ഛനെ ദേഹോപദ്രവം ഏല്പ്പിയ്ക്കുകയും ചെയ്തിരുന്നു. ഇത്തരം ഒരു അറസ്റ്റ് വാറണ്ടിനെ കുറിച്ച് ബഗ്ഗയെ അറിയിച്ചിരുന്നുമില്ല.
പിന്നീട് എഫ് ഐ ആര് പിന്‍വലിച്ചുവെങ്കിലും, ബഗ്ഗയുടെ ‘പ്രകോപനപരമായ’ പരാമര്‍ശങ്ങളെ കുറിച്ച് അന്വേഷിയ്ക്കാന്‍ ആം ആദ്മി പാര്‍ട്ടി നയിയ്ക്കുന്ന പഞ്ചാബ് സര്‍ക്കാര്‍ ഒരു പ്രത്യേക അന്വേഷണ സംഘത്തിന് രൂപം കൊടുത്തിരുന്നു എന്ന കാര്യം പിന്നീട് വെളിച്ചത്തു വന്നു.
ഖാലിസ്ഥാനി അനുഭാവികള്‍ക്ക് പിന്തുണ കൊടുത്തതിന് അരവിന്ദ് കേജ്രിവാളിന്റെ പാര്‍ട്ടി മുമ്പ് ശക്തമായ വിമര്‍ശനം നേരിട്ടിട്ടുണ്ട് എന്ന കാര്യം പ്രത്യേകം എടുത്തു പറയേണ്ടതാണ്. അതുകൊണ്ടു തന്നെ വിഘടനവാദികളെ ശക്തമായി എതിര്‍ക്കുന്നതിന്റെ പേരില്‍ സിഖുകാരനായ ബഗ്ഗ ആപ്പിന്റെ വിരോധം നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: