റാഞ്ചി: ജാര്‍ഖണ്ഡിലെ ധുംകയിലെ അങ്കിത സിങ്ങ് എന്ന 12ാം ക്ലാസുകാരിക്ക് മോഹങ്ങള്‍ ഒട്ടേറെയായിരുന്നു. അതില്‍ ഒന്ന് പൊലീസ് ഉദ്യോഗസ്ഥ ആകുക എന്നതായിരുന്നു. എന്നാല്‍ അവളെ ലവ് ജിഹാദിലൂടെ കീഴ്പ്പെടുത്താന്‍ ശ്രമിച്ച ഷാരൂഖ് എന്ന ഒളിഞ്ഞുനോട്ടക്കാരന് അതിന് വഴങ്ങാതിരുന്ന അങ്കിതയെ പെട്രോള്‍ ഒളിച്ച് തീകൊളുത്തി കൊല്ലുകയായിരുന്നു. ഈ ദൗത്യത്തിന് സഹായിക്കാന്‍ സുഹൃത്തും ഷാരൂഖിന് കൂട്ടായി ഉണ്ടായിരുന്നു. പ്രണയത്തിന് വഴങ്ങാത്ത അങ്കിത സിങ്ങിനെ കൊലചെയ്ത ഷാരൂഖിനെ കൊലപാതകത്തില്‍ സഹായിച്ച കേസിലെ രണ്ടാം പ്രതി നയീം അന്‍സാരി ബംഗ്ലാദേശിലെ ജിഹാദി സംഘടനയായ അന്‍സാര്‍ ഉള് ബംഗ്ലയുടെ ആരാധകന്. കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട രണ്ടാം പ്രതി നയീം അന്‍സാരിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്നാണ് ഇക്കാര്യം മനസ്സിലായത്. ജാര്‍ഖണ്ഡ് പൊലീസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
“തന്നെ പ്രണയിക്കാന്‍ നിരന്തരം അങ്കിതയെ പ്രേരിപ്പിച്ച ഷാരൂഖ് 10 ദിവസം മുന്‍പ് തന്റെ സ്നേഹത്തിന് വഴങ്ങാന്‍ ആവശ്യപ്പെട്ട് ഫോണിലൂടെ അങ്കിതയെ വല്ലാതെ മാനസികമായി ഉപദ്രവിച്ചിരുന്നു. ആഗസ്ത് 22ന് രാത്രി എട്ട് മണിക്ക് വീണ്ടും അയാള്‍ വിളിച്ചു. ഇനിയും അയാളോട് സംസാരിച്ചില്ലെങ്കില്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. ഈ ഭീഷണിയെക്കുറിച്ച് അച്ഛനോട് സംസാരിച്ചു. അതിന് ശേഷം ഷാരൂഖിന്റെ കുടുംബവുമായി അടുത്ത ദിവസം സംസാരിക്കാമെന്ന് അച്ഛന് ഉറപ്പ് തന്നിരുന്നു”.- അങ്കിത പറയുന്നു.
“അത്താഴം കഴിച്ച് ഞങ്ങള്‍ ഉറങ്ങാന്‍ പോയി. ഞാന്‍ മറ്റൊരു മുറിയിലാണ് ഉറങ്ങിയിരുന്നത്. ചൊവ്വാഴ്ച രാവിലെ എന്റെ മുതുകില്‍ എന്തോ വല്ലാത്ത ഒരു വേദന അനുഭവപ്പെട്ടു. എന്തോ കത്തിക്കരിയുന്നതിന്റെ ഗന്ധം വന്നു. കണ്ണു തുറന്നുനോക്കുമ്പോല് അയാള്‍ ഓടിപ്പോകുന്നതാണ് കണ്ടത്. ഞാന്‍ ഉറക്കെകരഞ്ഞ് അച്ഛന്റെ മുറിയിലേക്ക് പോയി. അച്ഛന് എന്റെ ദേഹത്തിലെ തീ കെടുത്തി എന്നെ ആശുപത്രിയില്‍ കൊണ്ടുപോയി”- മരണത്തിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് അങ്കിത നല്കിയ മൊഴിയായിരുന്നു ഇത്.
അങ്കിത കുട്ടിയായിരുന്നപ്പോഴേ ക്യാന്‍സര്‍ ബാധിച്ച് അമ്മ മരിച്ചു. ഒരു സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടയില്‍ അമ്മയുടെ ക്യാന്‍സര്‍ കൂടിയായപ്പോള്‍ അങ്കിതയുടെ കുടുംബം അവരുടെ ഭൂമിയും സ്വത്തും വിറ്റു. അച്ഛന്റെ ദിവസവരുമാനം വെറും 200 രൂപയായിരുന്നു. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ ഒരു ഘട്ടത്തില്‍ അങ്കിത ട്യൂഷനിലേക്ക് തിരിഞ്ഞു. മാസം ആയിരം രൂപയാണ് പലപ്പോഴും കിട്ടിയിരുന്നത്. മുറിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന അങ്കിതയുടെ മേല്‍ പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. അവളുടെ ജനാലയിലൂടെയാണ് പെട്രോള്‍ ഒഴിച്ചത്.
പലപ്പോഴും സംസാരിച്ചില്ലെങ്കില്‍ കൊന്നുകളയുമെന്ന് പല തവണ ഷാരൂഖ് ഭീഷണിപ്പെടുത്തിയിരുന്നതായി അങ്കിത മൊഴി നല്‍കിയിരുന്നതായി ജാര്‍ഖണ്ഡ് പൊലീസ് പറയുന്നു. അങ്കിതയെ കൊല്ലാന്‍ ഷാരൂഖിനെ സഹായിച്ച നയീം അന്‍സാരി ബംഗ്ലാദേശിലെ ജിഹാദി സംഘടന അന്‍സാര്‍ ഉള് ബംഗ്ലയുടെ ജിഹാദി പ്രവര്‍ത്തനങ്ങള്‍ നിരന്തരം മൊബൈല്‍ ഫോണില്‍ കാണുന്ന വ്യക്തിയാണ് നയീം. അവരുടെ ആശയങ്ങള്‍ നയീമിനെ സ്വാധീനിച്ചിരുന്നു. മുസ്ലിം ഇതര മതങ്ങളില്‍പ്പെട്ട പെണ്‍കുട്ടികളെ പ്രണയത്തില്‍ വീഴ്ത്തി വിവാഹം ചെയ്ത ശേഷം ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യുന്നത് അന്‍സാര്‍ ഉള് ബംഗ്ല എന്ന സംഘടനയുടെ സ്ഥിരം തന്ത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: