ന്യൂദല്‍ഹി: സംസ്കൃതത്തെ ദേശീയ ഭാഷയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജി പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. കോടതി ഉത്തരവിടേണ്ട ഒരു കാര്യമല്ല ഇത്. ഏതെങ്കിലും ഒരു ഭാഷയ്ക്ക് ദേശീയ പദവി നല്‍കണ്ടേത് സര്‍ക്കാരിന്റെ നയപരമായ കാര്യമാണ്. ഇതിന് ഭരണഘടനാ ഭേദഗതിയും വേണം.
സംസ്കൃതത്തെ ദേശീയ ഭാഷയായി പ്രഖ്യാപിക്കണമെന്ന് പാര്‍ലമെന്റിന് നിര്‍ദേശം നല്കാന് കോടതിക്കാവില്ല. ഈ ആവശ്യം കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ ഉന്നയിക്കുക, ഹര്‍ജിക്കാരനായ അഭിഭാഷകന് കെജി വന്‍സാരയോട് കോടതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: