ബെയ് ജിംഗ്: തിബത്തുകാരുടെ ആത്മീയ നേതാവായ ദലൈലാമയുടെ ചിത്രങ്ങൾ കൈവശം വെച്ച രണ്ട് ബുദ്ധസന്യാസിമാരെ ജയിലിലടച്ച് ചൈനയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍. വിചാരണയ്‌ക്ക് ശേഷം ഇരുവര്‍ക്കും തടവ് ശിക്ഷ വിധിച്ച് കോടതി ഉത്തരവിട്ടു. ഇരുവരുടെയും മൊബൈല്‍ ഫോണുകളില്‍ ദലൈലാമയുടെ ഫോട്ടോ ഉണ്ടായിരുന്നു എന്നതായിരുന്നു കുറ്റം.
1959ല്‍ ചൈന വിട്ട ശേഷം ഇന്ത്യയില്‍ അഭയാര്‍ത്ഥിയായി കഴിയുകയാണ് ദലൈലാമ. അഭയം നല്‍കിയതിന്റെ പേരില്‍ ഇന്ത്യയോട് കടുത്ത അമര്‍ഷം ചൈനയ്‌ക്കുണ്ട്.
2020 സെപ്തംബറിലാണ് ഇരുവരെയും ദലൈലാമയുടെ ചിത്രം കൈവശം വെച്ചതിന് കമ്മ്യൂണിസ്റ്റ് പോലീസ് പൊക്കിയത്. 30 കാരനായ ടെൻസിൻ ദർഗായെ, റിത്‌സെ എന്നിവർക്കാണ് ശിക്ഷ വിധിച്ചത്. ഇരുവരും കർദ്‌സെയിലെ ബറോംഗ് മഠത്തിലെ സന്യാസിമാരാണ്. ഇവര്‍ക്കെതിരെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ആരോപിച്ച കുറ്റം സമൂഹത്തില്‍ ഭിന്നത വളർത്തുന്നു എന്നതായിരുന്നു.
ഈ വര്‍ഷമാദ്യത്തിലാണ് കേസിൽ കോടതിയിൽ വിചാരണ തൂടങ്ങിയത്. ടെൻസിന് മൂന്നര വർഷവും, റിത്‌സെയ്‌ക്ക് മൂന്ന് വർഷുമാണ് ശിക്ഷ വിധിച്ചത്. വിചാരണ വേളയിൽ രണ്ട് സന്യാസിമാരെയും കാണാന്‍ അവരുടെ അനുവദിച്ചിരുന്നില്ല.
പിണറായിയുടെ കൈകള്‍ മോദിയാണ് പിടിച്ചിരിക്കുന്നത് എന്ന് ചിത്രം സൂക്ഷിച്ച് നോക്കി ചിലര്‍ അഭിപ്രായപ്പെടുമ്പോള്‍, മോദിയുടെ കൈകള്‍ പിണറായി തന്നെയാണ് പിടിച്ചിരിക്കുന്നത് എന്ന് മറ്റൊരു വിഭാഗം വാദിക്കുന്നു. സ്വന്തം കൈകള്‍ മറ്റൊരാള്‍ക്ക് പിടിക്കാന്‍ കൊടുക്കുന്ന നേതാവല്ല എന്തായാലും പിണറായി. ഇന്നത്തെ സംസ്ഥാന-ദേശീയ രാഷ്‌ട്രീയ പശ്ചാത്തലത്തില്‍ ചിത്രം വൈറലാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: