തിരുവനന്തപുരം: എം.വി.ഗോവിന്ദന് സിപിഎം സംസ്ഥാന സെക്രട്ടറിയായ ഒഴിവില്‍ സ്പീക്കര്‍ എം.ബി. രാജേഷ് മന്ത്രിയാകും. തലശേരി എംഎല്‍എ എ.എന്‍.ഷംസീറാകും പുതിയ സ്പീക്കര്‍. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. തൃത്താല എംഎല്‍എയാണ് എം.ബി.രാജേഷ്. വകുപ്പുകളുടെ കാര്യത്തില്‍ പിന്നീട് തീരുമാനം ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: