തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി വ്യാഴാഴ്ച ഇടക്കാല ഉത്തരവ് ഇറക്കിയിട്ടും സമരക്കാര്‍ പിന്മാറാന് ഒരുക്കമല്ല. വിഴിഞ്ഞത്ത് വെള്ളിയാഴ്ചയും സമരക്കാരും പൊലീസും തമ്മില്‍ ഉന്തും തള്ളും നടന്നു.
സമരക്കാർ ബാരിക്കേഡ് തള്ളിമാറ്റാൻ ശ്രമിച്ചതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. ബാരിക്കേഡ് മറികടന്ന് അക്രമാസക്തരായ സമരക്കാർ അകത്തുക കയറി. പൊലീസ് ഇവരെ തടഞ്ഞു. ഇതേ തുടര്‍ന്ന് സമരക്കാരും പൊലീസുമായി ഉന്തും തള്ളുമുണ്ടായി.
വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഇടക്കാല ഉത്തരവ് ഇറക്കിയിട്ടും സമരക്കാര്‍ പിന്മാറാന് ഒരുക്കമല്ലാത്ത സാഹചര്യമാണ്. പൊലീസിന് സംരക്ഷണം നൽകാനായില്ലെങ്കിൽ കേന്ദ്ര സേനയുടെ സഹായം തേടാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരിക്കുകയാണ്. ഇനി പന്ത് സംസ്ഥാന സര്‍ക്കാരിന്റെ കോര്‍ട്ടിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: