കൊച്ചി: കെഎസ്ആര്‍ടിസി ജീവനക്കാർക്ക് ശമ്പള കുടിശ്ശികയ്ക്ക് പകരം വൗച്ചറുകളും കൂപ്പണും ആറാം തീയതിക്ക് മുമ്പ് നൽകണമെന്ന് ഹൈക്കോടതി. ജൂലൈ, ഓഗസ്റ്റ് മാസത്തെ ശമ്പളവും ഓണത്തിന് മുന്‍പ് നല്‍കണമെന്നും കോടതി ഉത്തരവിട്ടു. കൂപ്പണുകളും വൗച്ചറുകളും സ്വീകരിക്കാത്ത ജീവനക്കാരുടെ ബാക്കിയുള്ള ശമ്പളം കുടിശ്ശികയായി നിലനിർത്തനും കോടതി നിർദ്ദേശം നല്കി.
ജീവനക്കാര്‍ക്ക് ശമ്പള കുടിശികയുടെ മൂന്നിലൊന്ന് നല്കാന് സര്‍ക്കാരിന് കഴിഞ്ഞ ദിവസം ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. അന്‍പത് കോടി രൂപ നല്‍കാമെന്ന് സര്‍ക്കാര്‍ അറിയിച്ചപ്പോഴാണ് കോടതി നിര്‍ദേശം. ബാക്കി ശമ്പള കുടിശികയുടെ ഒരു ഭാഗം കൂപ്പണായി നല്‍കണമെന്നും നിര്‍ദേശിച്ചു. കെഎസ്ആർടിസിക്ക് 103 കോടി രൂപ നൽകണമെന്ന സിംഗിൾ ബെഞ്ച് വിധിക്കെതിരെ നൽകിയ അപ്പീലിലാണ് ഹൈക്കോടതി ഈ നിർദേശം വച്ചത്. ഇതിന് പിന്നാലെയാണ് കോടതി ഉത്തരവ്.
എന്നാൽ കൂപ്പണുകൾ നൽകാമെന്ന നിർദേശത്തെ ജീവനക്കാർ എതിർത്തു. കുടിശ്ശികയുള്ള ശമ്പളത്തിന് പകരം കൂപ്പണുകൾ ആവശ്യമില്ലെന്ന് ജീവനക്കാർ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: