Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പ്രധാനമന്ത്രി നല്‍കുന്ന ശുഭപ്രതീക്ഷകള്‍

നെടുമ്പാശ്ശേരി വിമാനത്താവളത്തിന് ശ്രീശങ്കരന്റെ പേരിടുന്നതിനോട് വാജ്‌പേയി സര്‍ക്കാര്‍ അനുകൂലമായിരുന്നു. എന്നാല്‍ ഇങ്ങനെയൊരു ശുപാര്‍ശ നല്‍കാന്‍ കേരളം മാറിമാറി ഭരിച്ച ഇടതു-വലതു മുന്നണി സര്‍ക്കാരുകള്‍ തയ്യാറായില്ല. കേരളത്തില്‍ മറ്റെന്തു വികസനം വന്നാലും കാലടി മാത്രം വികസിക്കരുത് എന്നതാണ് തല്‍പ്പര കക്ഷികളുടെ മനോഭാവം

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Sep 2, 2022, 05:00 am IST
in Editorial

രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആദിശങ്കരന്റെ ജന്മനാടും അദൈ്വതഭൂമിയുമായ കാലടിയിലെത്തിയത് മലയാളികള്‍ വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്. ഓണക്കാലത്ത് കേരളത്തിലെത്താന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്ന് നെടുമ്പാശ്ശേരിയില്‍ ബിജെപി സംഘടിപ്പിച്ച പരിപാടിയില്‍ പറഞ്ഞ പ്രധാനമന്ത്രി, ഋഷിപഞ്ചമിയുടെ പ്രാധാന്യത്തെ സൂചിപ്പിച്ചുകൊണ്ട് ആദിശങ്കരനും ശ്രീനാരായണഗുരുവും ചട്ടമ്പി സ്വാമികളും അയ്യാ വൈകുണ്ഠ സ്വാമിയും അയ്യങ്കാളിയുമൊക്കെ സാമൂഹ്യമാറ്റത്തിന് വഴിതെളിച്ചത് ചൂണ്ടിക്കാട്ടുകയും ചെയ്തു. ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളെപ്പോലെ വികസനത്തിന്റെ ഡബിള്‍ എഞ്ചിന്‍ കേരളത്തിലും വരണമെന്ന് പ്രധാനമന്ത്രി ആഗ്രഹം പ്രകടിപ്പിച്ചു. ഭാരതത്തെ ആദ്ധ്യാത്മികതയുടെ ഐക്യസൂത്രംകൊണ്ട് കോര്‍ത്തിണക്കിയ ആദിശങ്കരന്റെ സംഭാവനകള്‍ മഹത്തരമാണെന്നും, ആചാര്യന്‍ ജനിച്ച മണ്ണ് സന്ദര്‍ശിക്കാന്‍ കഴിയുന്നത് സൗഭാഗ്യമായി കരുതുകയാണെന്നും പറഞ്ഞതിനുശേഷമാണ് പ്രധാനമന്ത്രി കാലടിയിലേക്ക് തിരിച്ചത്. അവിടെ ആചാര്യന്റെ അമ്മ ആര്യാംബ അന്ത്യവിശ്രമം കൊള്ളുന്ന ശൃംഗേരി മഠത്തിലും ആദിശങ്കര കീര്‍ത്തിസ്തംഭത്തിലും ഏറെനേരം ചെലവഴിച്ചു. കാലടിയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കി മാറ്റാനുള്ള പദ്ധതികള്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലിരിക്കെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് നിര്‍ണായകമായ പ്രാധാന്യമുണ്ട്. ആദിശങ്കരന്റെ പാദസ്പര്‍ശമേറ്റ കേദാര്‍നാഥില്‍ ആചാര്യന്റെ സമാധി പീഠം സ്ഥാപിച്ചത് പ്രധാനമന്ത്രി മോദിയായിരുന്നുവല്ലോ.  

ഇതിനു മുന്നോടിയായി കേന്ദ്ര സാംസ്‌കാരിക വകുപ്പ് മന്ത്രി കിഷന്‍ റെഡ്ഡി കാലടിയിലെത്തി സാംസ്‌കാരിക തീര്‍ത്ഥാടന പദ്ധതികളെക്കുറിച്ച് ചര്‍ച്ച നടത്തുകയുണ്ടായി. ഇതൊരു വലിയ തുടക്കമായാണ് ആദിശങ്കരനെയും അദൈ്വത ഭൂമിയെയും പവിത്രമായി കാണുന്നവര്‍ കരുതുന്നത്. ദേശീയ സ്മാരക അതോറിറ്റി ചെയര്‍മാനും പ്രമുഖ പത്രപ്രവര്‍ത്തകനുമായ തരുണ്‍ വിജയും കാലടിയിലെത്തി അവിടെ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികളെക്കുറിച്ച് ചര്‍ച്ച നടത്തിയിരുന്നു. ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി കാലടിയെ പ്രഖ്യാപിച്ച് അതിനനുസൃതമായ വികസന പദ്ധതികള്‍ കൊണ്ടുവരണമെന്നത് പതിറ്റാണ്ടുകളായി ഉയര്‍ന്നു കേള്‍ക്കുന്ന ആവശ്യമാണ്. കേരളം മാറിമാറി ഭരിച്ചവര്‍ കാലടിയുടെ വികസന കാര്യങ്ങളോട് മുഖംതിരിക്കുകയായിരുന്നു. നെടുമ്പാശ്ശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തിന് ശ്രീശങ്കരന്റെ പേരിടുന്നതിനോട് വാജ്‌പേയി നേതൃത്വം നല്‍കിയ ബിജെപി സര്‍ക്കാര്‍ അനുകൂലമായിരുന്നു. എന്നാല്‍ ഇങ്ങനെയൊരു ശുപാര്‍ശ നല്‍കാന്‍  കേരളം മാറിമാറി ഭരിച്ച ഇടതു-വലതു മുന്നണി സര്‍ക്കാരുകള്‍ തയ്യാറായില്ല. ഇപ്പോഴത്തെ ഇടതുമുന്നണി സര്‍ക്കാരിനും ഈ നിഷേധാത്മക നിലപാടാണുള്ളത്. കേരളത്തില്‍ മറ്റെന്തു വികസനം വന്നാലും കാലടി മാത്രം വികസിക്കരുത് എന്നതാണ് തല്‍പ്പര കക്ഷികളുടെ മനോഭാവം. കാലടിയുടെ വികസനത്തെക്കുറിച്ചല്ല, കാലടി-മലയാറ്റൂര്‍ വികസനത്തെക്കുറിച്ചാണ് ഇക്കൂട്ടര്‍പറയാറുള്ളത്. കാലടിയില്‍ വരാത്ത വികസനങ്ങള്‍ മലയാറ്റൂരില്‍ സംഭവിക്കുകയും ചെയ്യുന്നു. ഇതിനെതിരായ വിമര്‍ശനങ്ങള്‍ അധികൃതര്‍ കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കുകയാണ്. ആദിശങ്കരന്റെ പൈതൃകത്തെ അംഗീകരിക്കുകയും മാനിക്കുകയും ചെയ്യുന്ന ഒരു ഭരണകൂടം രാജ്യം ഭരിക്കുമ്പോള്‍ ഇതിനു മാറ്റം വരുമെന്ന വിശ്വാസമാണ് ജനങ്ങള്‍ക്കുള്ളത്.

വെറും മുപ്പത്തിരണ്ടു  വയസ്സുവരെ ആയുസ്സുണ്ടായിരുന്ന ആദിശങ്കരന്‍ അമാനുഷികമായ കര്‍മ്മങ്ങളാണ് ചെയ്തുതീര്‍ത്തത്. ഭാരതമെന്ന അതിവിശാലമായ ഭൂഭാഗത്ത് കാല്‍നടയായി സഞ്ചരിച്ച് വടക്ക് ബദരിയിലും കിഴക്ക് പുരിയിലും തെക്ക് ശൃംഗേരിയിലും പടിഞ്ഞാറ് ദ്വാരകയിലും ചതുര്‍മഠങ്ങള്‍ സ്ഥാപിച്ചത് അത്ഭുതാദരവോടെ മാത്രമേ ഇന്നുപോലും നോക്കിക്കാണാനാവൂ. എന്നാല്‍ ആചാര്യന്റെ സംഭാവനകളെ ശരിയായി വിലയിരുത്താനോ പുതുതലമുറയെ അതിനെക്കുറിച്ച് ബോധവല്‍ക്കരിക്കാനോ ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു. ആചാര്യന്‍ ഉദ്‌ഘോഷിച്ച അദൈ്വതദര്‍ശനത്തിന്റെ മഹത്വം പതിറ്റാണ്ടുകളും നൂറ്റാണ്ടുകളുമായി ലോകം അംഗീകരിക്കുമ്പോള്‍ കേരളം മറ്റൊരു ദിശയില്‍ സഞ്ചരിക്കുകയായിരുന്നു. എന്നു മാത്രമല്ല, അന്യൂനമായ ആ ദര്‍ശനത്തിന്റെ മഹത്വം കുറച്ചുകാണിക്കാനുള്ള ശ്രമങ്ങളുമുണ്ടായി. ആചാര്യന്റെ അദൈ്വതദര്‍ശനം ഇസ്ലാമില്‍നിന്ന് കടമെടുത്തതാണെന്നു പോലും പറയാന്‍ ചിലര്‍ ധൈര്യം കാണിച്ചു. ഇ.കെ.നായനാരുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ഭരണകാലത്ത് കാലടിയില്‍ ആദിശങ്കരന്റെ ആയിരത്തിയിരുന്നൂറാം ജന്മദിനാഘോഷം സംഘടിപ്പിക്കുകയുണ്ടായി. അന്നത്തെ രാഷ്‌ട്രപതി ശങ്കര്‍ദയാല്‍ ശര്‍മ്മ ഉള്‍പ്പെടെ പങ്കെടുത്ത പരിപാടിയില്‍ ആചാര്യന്റെ സംഭവനകളെയും അദൈ്വതദര്‍ശനത്തിന്റെ മഹത്വത്തെയും ഇകഴ്‌ത്തിക്കാണിക്കാനുള്ള ശ്രമമാണ് ‘അഭിനവ ശങ്കരന്‍’ എന്നു വിളിക്കപ്പെട്ട ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. ഇക്കൂട്ടരുടെ ദുഃസ്വാധീനം പലനിലകളില്‍ തുടരുകയാണ്. ഇതില്‍നിന്ന് കാലടി മോചനം നേടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇങ്ങനെയൊരു മാറ്റം ആഗ്രഹിക്കുന്നവര്‍ ഉറ്റുനോക്കുന്നത് നരേന്ദ്ര മോദി സര്‍ക്കാരിനെയാണ്.

Tags: keralaകേന്ദ്ര സര്‍ക്കാര്‍നരേന്ദ്രമോദി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.