തൃശൂര്‍: തൃശൂര്‍ എംജി റോഡില്‍ നടുവിലാലിന് സമീപം പെണ്‍കുട്ടിയെ കഴുത്ത് മുറിച്ചു കൊലപ്പെടുത്താന്‍ ശ്രമം. കൊടുങ്ങല്ലൂര്‍ മേത്തല സ്വദേശി വിഷ്ണു ആണ് പെണ്‍കുട്ടിയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഷേവിങ് കത്തി ഉപയോഗിച്ച് കഴുത്തിലും പുറത്തും കുത്തുകയായിരുന്നു.
പരിക്കേറ്റ പെണ്‍കുട്ടിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. പ്രതിയെ നാട്ടുകാര്‍ കീഴ്പ്പെടുത്തി പോലീസിനെ ഏല്‍പ്പിച്ചു. ഇയാള്‍ മദ്യപിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. വൈകീട്ട് ആറു മണിയോടെയാണ് നടുവിലാല്‍ വനിതാ ഹോട്ടലിനു സമീപം സംഭവം നടന്നത്. പ്രണയ നൈരാശ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: