കോട്ടയം: ആധുനികവും പരമ്പരാഗതവുമായ ചികില്‍സകള്‍ ഒരുമിച്ച് ലഭ്യമാക്കി ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ആരോഗ്യം നല്‍കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കേന്ദ്ര ആയുഷ്, തുറമുഖ ഷിപ്പിംഗ് & ജലപാത മന്ത്രി സര്‍ബാനന്ദ സോനോവാള്‍ പറഞ്ഞു. കോട്ടയം കുറിച്ചിയിലെ ദേശീയ മാനസിക ആരോഗ്യ ഹോമിയോപതി ഗവേഷണ കേന്ദ്രത്തിന്റെ ബിരുദാന്തര ബിരുദ വിദ്യര്ഥികള്ക്കായുളള ഹോസ്റ്റല്‍ കെട്ടിടം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോകോത്തര ചികിത്സ നല്കുന്ന മികവിന്റെ കേന്ദ്രമായി ഈ കേന്ദ്രം സമീപഭാവിയില്‍ മാറുമെന്ന് സോനോവാള്‍ പറഞ്ഞു. ലോകാരോഗ്യ സംഘടന, ഗുജറാത്തിലെ ജാംനഗറില്‍ പാരമ്പര്യ ചികിത്സാ കേന്ദ്രം സ്ഥാപിച്ചതിലൂടെ നമ്മുടെ പരമ്പരാഗത ചികിത്സാ സമ്പ്രദായതിന് ആഗോളതലത്തില്‍ അംഗീകാരം ലഭിച്ചു. പരമ്പരാഗത വൈദ്യശാസ്ത്ര മേഖലയിലേക്ക് കൂടുതല്‍ യുവാക്കളെ ഇതിലൂടെ ആകര്‍ഷിക്കാന്‍ സാധിക്കുമെന്നും സര്‍ബാനന്ദ സോനോവാള്‍ പറഞ്ഞു.
കൊടിക്കുന്നില്‍ സുരേഷ് എംപി അധ്യക്ഷനായിരുന്ന ചടങ്ങില്‍ ആയുഷ് മന്ത്രാലയം ജോയിന്റ് സെക്രട്ടറി ഡി. സെന്തില്‍ പാണ്ഡ്യന്, കേരള ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ പ്രൊഫ. ഡോ. മോഹനന് കുന്നുമല്, ആയുഷ് മന്ത്രാലയം (ഹോമിയോപ്പതി) ഉപദേഷ്ടാവ് ഡോ. സംഗീത എ ദുഗ്ഗല്‍, സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ഹോമിയോപ്പതി ഡയറക്ടര്‍ ഡോ. സുഭാഷ് കൗശിക് എന്നിവര്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: