Categories: Kollam

കല്ലടയില്‍ ആവേശ തിരയിളക്കി ചെറുതന ചുണ്ടനില്‍ ഫ്രീഡം ബോട്ട് ക്ലബ്; ട്രയല്‍ കാണാനായി ഇരുകരകളിലുമെത്തുന്നത് വിദേശികളടക്കം നൂറുകണക്കിന് പേർ

Published by

കൊല്ലം: നെഹ്‌റു ട്രോഫി ജലമേളയുടെ ആവേശത്തിലാണ് ആലപ്പുഴയിലെ പുന്നമട കായല്‍ പോലെ ഇപ്പോള്‍ കൊല്ലത്തെ കല്ലടയാറും. പത്ത് ദിവസമായി കല്ലടയാറില്‍ തുടങ്ങിയ ഫ്രീഡം ബോട്ട് ക്ലബിന്റെ തുഴച്ചില്‍ ട്രയല്‍ കാണാനായി ആറിന്റെ ഇരുകരകളിലും നൂറുകണക്കിന് പേരാണ് എത്തുന്നത്.  

മണ്‍ട്രോതുരുത്തില്‍ എത്തുന്ന വിദേശികള്‍ ഏറെയും ഇപ്പോള്‍ ഈ ട്രയല്‍ കാണാനാണ് ഇവിടെ പ്രധാനമായും എത്തുന്നത്. രാവിലെ 6ന് തുടങ്ങുന്ന ട്രയല്‍ ഒന്നിന് ഉച്ചഭക്ഷണത്തിനാണ് അവസാനിപ്പിക്കുക. വീണ്ടും വൈകിട്ട് മൂന്നിന് ആരംഭിക്കുന്ന ട്രയല്‍ ഏഴുവരെ തുടരും. തുഴക്കാരും നിലക്കാരും അമരവും താളവും എല്ലാം കൂടി ചേര്‍ന്ന് 110 പേരാണ് ചെറുതന വള്ളത്തില്‍ ഉള്ളത്.  

പത്ത് ദിവസമായിട്ട് ഒരു ഉത്സവ പ്രതീതിയാണ് കല്ലടയാറിന്റെ ഇരുകരകളിലുമുള്ളവര്‍ക്ക്. മണ്‍ട്രോതുരുത്തിലെ കിടപ്രം വാര്‍ഡിലുള്ള പ്രണവം റിസോര്‍ട്ടിലാണ് ക്യാമ്പ്. 150 പേര്‍ ഈ ക്യാമ്പിലുണ്ട്. ദിവസം ഒന്നര ലക്ഷത്തോളം രൂപയാണ് ഇതിന്റെ ചെലവെന്നാണ് സംഘാടകരായ ഫ്രീഡം ബോട്ട് ക്ലബ് ഭാരവാഹികള്‍ പറയുന്നത്. ട്രയല്‍ കഴിഞ്ഞ് ഈ ടീം നെഹ്‌റു ട്രോഫി ജലോത്‌സവത്തില്‍ വരെ എത്തുമ്പോള്‍ ഏകദേശം മുപ്പത് ലക്ഷം രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്നതായി ഇവര്‍ പറയുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by