ന്യൂദല്‍ഹി: പയര്‍വര്‍ഗങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് കുറഞ്ഞ വിലയ്ക്ക് നല്കാന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. പദ്ധതിയുടെ നടത്തിപ്പിന് കേന്ദ്രം ചെലവഴിക്കുന്നത് 1200 കോടി രൂപ. താങ്ങുവില പദ്ധതി, വില സ്ഥിരതാഫണ്ട് എന്നിവയ്ക്കു കീഴില്‍ സംഭരിക്കുന്ന പയര്‍വര്‍ഗങ്ങളാണ് വിവിധ ക്ഷേമപദ്ധതികള്‍ക്കായി ഉപയോഗിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കുറഞ്ഞ വിലയ്ക്ക് നല്‍കുന്നത്. തുവര, ഉഴുന്ന്, ചുവന്നപരിപ്പ് എന്നിവയുടെ സംഭരണപരിധി 25ല്‍ നിന്ന് 40 ശതമാനമായി വര്‍ധിപ്പിക്കാനും മന്ത്രിസഭാ യോഗം അംഗീകാരം നല്കി.
പദ്ധതി പ്രകാരം, പയര്‍വഗങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനത്തെ വിതരണവിലയേക്കാള്‍ കിലോയ്ക്ക് എട്ട് രൂപ കുറച്ച്, 15 ലക്ഷം മെട്രിക് ടണ്‍ പയര്‍വര്‍ഗങ്ങള്‍ കേന്ദ്രം നല്‍കും. ഈ ധാന്യം ഉച്ചഭക്ഷണ വിതരണം, പൊതുവിതരണ സംവിധാനം, സംയോജിത ശിശു വികസന പരിപാടികള്‍ (ഐസിഡിപി) മുതലായവയ്ക്ക് ഉപയോഗിക്കാം. ഇത് 12 മാസത്തേക്കോ, അല്ലെങ്കില്‍, 15 ലക്ഷം മെട്രിക് ടണ്‍ പയര്‍വര്‍ഗങ്ങള്‍ തീരുന്നതു വരെയോ ഒറ്റത്തവണയായി വിതരണം ചെയ്യും. തീരുമാനം കര്‍ഷകര്‍ക്കും വലിയ ഗുണകരമാകും. പയര്‍വര്‍ഗങ്ങളില്‍ സ്വയംപര്യാപ്തത കൈവരിക്കാനും ഇതു സഹായിക്കും. 30.55 ലക്ഷം മെട്രിക് ടണ്‍ പയര്‍വര്‍ഗങ്ങള്‍ സര്‍ക്കാരിന്റെ പക്കലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: