ന്യൂദല്‍ഹി: വരുമാനത്തിന് വേണ്ടി കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ എല്ലായിടത്തും ക്ഷേത്രങ്ങള്‍ കയ്യടക്കുകയാണെന്ന വിരമിച്ച ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ പ്രസ്താവന വിവാദമാക്കുകയാണ് ഇപ്പോള്‍ ഇടത്-ലിബറല്‍ ജിഹാദി സംഘങ്ങള്‍. ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച് വിധി പറഞ്ഞ അഞ്ചംഗ ഭരണബെഞ്ചില്‍ സ്ത്രീപ്രവേശനം പാടില്ലെന്ന് വിധിയെഴുതിയത് ഇന്ദുമല്‍ഹോത്ര മാത്രമാണെന്നാണ് അവരുടെ വാദം.
രാഹുല്‍ ഈശ്വര്‍ ഇന്ദു മല്‍ഹോത്രയ്ക്ക്നുകൂലമായി രംഗത്ത് വന്നിരുന്നു. നാല് പുരുഷ ജഡ്ജിമാര്‍ക്കില്ലാത്ത തന്റേടം ഒരു വനിത ജഡ്ജി കാണിച്ചു എന്നായിരുന്നു രാഹുല്‍ ഈശ്വരിന്റെ ട്വിറ്റര്‍ കമന്റ്. രാഹുല്‍ ഈശ്വര്‍ ഇന്ദു മല്‍ഹോത്രയ്ക്ക്നുകൂലമായി രംഗത്ത് വന്നിരുന്നു. ശബരിമല കേസില്‍ നാല് പുരുഷ ജഡ്ജിമാര്‍ക്കെതിരെ ധര്‍മ്മത്തിനും സത്യത്തിനും നീതിക്കും വേണ്ടി ഒരു വനിതാ ജഡ്ജി നിലകൊണ്ടു എന്നായിരുന്നു രാഹുല്‍ ഈശ്വറിന്റെ കുറിപ്പ്.
ക്ഷേത്രവരുമാനത്തില്‍ നിന്നും ഒരു നയാപൈസ പോലും എടുക്കുന്നില്ലെന്നും പകരം നൂറുകണക്കിന് കോടികള്‍ ഭക്തര്‍ക്ക് സൗകര്യങ്ങള്‍ ഉയര്‍ത്താനും ക്ഷേത്രഭരണത്തെ പിന്തുണക്കാനും ചെലവഴിക്കുന്നു എന്ന് അഭിപ്രായപ്പെട്ട് തോമസ് ഐസക്ക് ബുധനാഴ്ച രംഗത്ത് വന്നിരുന്നു. കേരളത്തിലെ രണ്ട് വെള്ളപ്പൊക്കത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്നും 10 കോടി രൂപയാണ് സംഭാവനയായി സര്‍ക്കാര്‍ വാങ്ങിയത്. ഇത് ഒരു നയാപൈസ സര്‍ക്കാര്‍ ക്ഷേത്രങ്ങളില്‍ നിന്നെടുക്കുന്നില്ല പകരം ക്ഷേത്രങ്ങള്‍ക്ക് കൊടുക്കുകയാണ് എന്നതിന്റെ ഉദാഹരണമാണോ എന്നാണ് സമൂഹമാധ്യമങ്ങളില്‍ ചിലര്‍ ചോദിക്കുന്ന ചോദ്യം.
ഇന്ദു മല്‍ഹോത്ര എത്രയോ സുപ്രധാന വിധികള്‍ പറഞ്ഞ ജഡ്ജിയാണ്. എന്തിലും ഏതിലും രാഷ്ട്രീയ വിവക്ഷകള്‍ ചൂണ്ടിക്കാട്ടി വിവാദം കുത്തിപ്പൊക്കുന്നതിലാണ് ഇടത്-ലിബറല്‍-ജിഹാദി-മനുഷ്യാവകാശ പ്രവര്‍ത്തകരുടെ താല്പര്യം. ഇന്നത്തെ ഭാരതത്തില്‍ നടമാടുന്ന സത്യമാണ് ഇന്ദു മല്‍ഹോത്ര വെളിപ്പെടുത്തിയത്. ഈ അഭിപ്രായപ്രകടനത്തെ കുഴിച്ചുമൂടാനാണ് പുരോഗമനവാദികളുടെ മുഖംമൂടിയണിഞ്ഞവരുടെ ലക്ഷ്യം. “ഹിന്ദു ക്ഷേത്രങ്ങള്‍ മാത്രമാണ് കമ്മ്യൂണിസ്റ്റുകള്‍ ഏറ്റെടുക്കുന്നത്,” എന്നും ഇന്ദു മല്‍ഹോത്ര തുറന്നടിച്ചിരുന്നു.
ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് യു.യു. ലളിതിനെയും അവര്‍ വെറുതെ വിടുന്നില്ല. പത്മനാഭസ്വാമി ക്ഷേത്രഭരണം സര്‍ക്കാരിന് നല്കിയാല് എങ്ങിനെ കയ്യിട്ടുവാരുമെന്ന് വ്യക്തമായി അറിവുള്ള വ്യക്തിയാണ് യു.യു. ലളിത്. അതുകൊണ്ട് തന്നെ ക്ഷേത്രഭരണത്തില്‍ തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങള്ക്കുകൂടി പങ്കുണ്ടാവുന്ന തരത്തില്‍ ഭരണസമിതിയെ വെച്ച വിധി പ്രസ്താവിച്ചത് യു.യു. ലളിത് ഉള്‍പ്പെട്ട ബെഞ്ചാണ്. ഈ വിധി ചൂണ്ടിക്കാട്ടി ലളിതിനെ ഒരു രാഷ്ട്രീയകള്ളിയില് അടയ്ക്കാനാണ് ഇക്കൂട്ടര്‍ ശ്രമിക്കുന്നത്. 2012-2019 വരെ ക്ഷേത്രഭരണം കൈകാര്യം ചെയ്തതിന് 11.70 കോടി രൂപ സര്‍ക്കാരിന് നല്കാന് ക്ഷേത്ര ഭരണസമിതിയോട് നിര്‍ദേശിച്ചത് ഇതേ സുപ്രീംകോടതി ബെഞ്ച് തന്നെയാണെന്ന കാര്യം സൗകര്യപൂര്‍വ്വം വിമര്‍ശകര്‍ മറക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: