തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുഗതാഗത സംവിധാനം കാര്യക്ഷമമാക്കാന്‍ ഇന്റലിജന്റ് പബ്ലിക് ട്രാന്‍സ്പോര്‍ട്ട് സിസ്റ്റം (ഐടിഎസ്) നടപ്പാക്കുമെന്ന് മന്ത്രി ആന്റണി രാജു. ഇതില്‍ ഒരു ട്രാവല്‍ ഡിമാന്‍ഡ് മാനേജ്മെന്റ് സിസ്റ്റവും വാഹനങ്ങളുടെ വരവ്, പുറപ്പെടല്‍ സമയം, റൂട്ട്മാപ്പ്, സീറ്റ് ലഭ്യത, റിസര്‍വേഷന്‍ എന്നിവയുള്‍പ്പെടുന്ന സമഗ്രമായ ഓണ്‍ലൈന്‍ ആപ്ലിക്കേഷനുമുണ്ട്.
വിവിധ ഗതാഗത മാര്‍ഗങ്ങളെ ബന്ധിപ്പിക്കാനുള്ള സംയോജിത സംവിധാനമാണിത്. പൊതുഗതാഗത സംവിധാനത്തിന് ഫലപ്രദമായും ഉപഭോക്തൃ സൗഹൃദപരമായും അനുബന്ധമായ ബസ് ബേകളുടെയും മറ്റ് സൗകര്യങ്ങളുടെയും നവീകരണവും ഇതിലുള്‍പ്പെടുന്നു, മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: