ന്യൂദല്‍ഹി:മോദിക്കെതിരെ തെരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള പ്രധാന മുദ്രാവാക്യമായി ചൗക്കിദാര്‍ ചോര്‍ ഹെ എന്ന മുദ്രാവാക്യം ഉയര്‍ത്തിയപ്പോള്‍ താന്‍ എതിര്‍ത്തുവെന്നും താന്‍ മാത്രമല്ല, എല്ലാ സീനിയര്‍ കോണ്‍ഗ്രസ് നേതാക്കളും അതിനെ എതിര്‍ത്തെന്നും ഗുലാം നബി ആസാദ്. അന്ന് കോണ്‍ഗ്രസ് യോഗത്തില്‍ മന്‍മോഹന്‍സിങ്ങ്, ആന്‍റണി, ചിദംബരം എല്ലാം ഉണ്ടായിരുന്നു. പക്ഷെ അവരെല്ലാം ഈ മുദ്രാവാക്യത്തെ എതിര്‍ത്തു. കാരണം അത് ചീപ്പായ ഒരു മുദ്രാവാക്യമാണ്. മോദിയുടെ ആശയങ്ങളെ എതിര്‍ക്കാം. അല്ലാതെ വ്യക്തിപരമായി കള്ളന്‍ എന്ന് വിളിച്ച് എതിര്‍ക്കുന്നത് നിലവാരമുള്ള രാഷ്ടീയ രീതിയല്ല. – ഗുലാം നബി ആസാദ് പറഞ്ഞു. ഒരു ടെലിവിഷന്‍ വാര്‍ത്താചാനലിന് അനുവദിച്ച് അഭിമുഖത്തിലായിരുന്നു ഗുലാം നബി ആസാദ് ഇക്കാര്യം തുറന്നടിച്ചത്.
പക്ഷെ അന്ന് യോഗത്തില്‍ എല്ലാ സീനിയര്‍ നേതാക്കള്‍ ഇരിക്കുമ്പോള്‍ ഇതിനെ അനുകൂലിക്കുന്നവര്‍ കൈപൊന്തിക്കാന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. അപ്പോള്‍ സീനിയര്‍ നേതാക്കള്‍ അവിടെ ഉണ്ടായിരുന്നു. മന്‍മോഹന്‍ സിങ്ങ്, ചിദംബരം, എ.കെ. ആന്‍റണി തുടങ്ങി എല്ലാവരും. അവരൊന്നും ഇതിനെ അനുകൂലിച്ചില്ല. ഇതല്ലെ ഞാന്‍ പഠിച്ച രാഷ്‌ട്രീയം. പണ്ടത്തെ ഇന്ദിരാഗാന്ധിയുടെ കാലത്തെ രാഷ്‌ട്രീയ സംസ്കാരത്തില്‍ എന്നെയാണ് വാജ്പേയിയെ കണ്ട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നിയോഗിച്ചിരുന്നത്. – ഗുലാം നബി ആസാദ് പറഞ്ഞു.
രാഹുല്‍ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ വിമുഖതയുള്ള നേതാവ്
2013ല്‍ നടന്ന എഐസിസി യോഗത്തില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ ആവിഷ്കരിച്ച തന്ത്രങ്ങള്‍ 2022 ആയിട്ടും നടപ്പാക്കാത്ത നേതാവാണ് രാഹുലെന്നും കാര്യങ്ങള്‍ നടപ്പില്‍വരുത്താന്‍ താല്‍പര്യമില്ലാത്ത നേതാവാണെന്നും ഗുലാം നബി ആസാദ്.
2014ലെ പൊതുതെരഞ്ഞെടുപ്പിനെ ലാക്കാക്കിയായിരുന്നു 2013ല്‍ നടന്ന എഐസിസി യോഗത്തില്‍ കോണ്‍ഗ്രസിനെ മെച്ചപ്പെടുത്താന്‍ തന്ത്രങ്ങള്‍ ആവിഷ്കരിച്ചത്. എന്നാല്‍ പാര്‍ട്ടിയുടെ വൈസ് പ്രസിഡന്‍റായ രാഹുല്‍ഗാന്ധിയ്‌ക്ക് അതിലൊന്നും താല്‍പര്യമില്ല. ഇതൊക്കെയാണ് നടപ്പിലാക്കേണ്ട പദ്ധതികള്‍ എന്ന് അന്ന് സംഘടനയുടെ ചുമതലയുണ്ടായിരുന്ന ഞാന്‍ അക്കമിട്ട് പലതവണ ചൂണ്ടിക്കാണിച്ചുകൊടുത്തെങ്കിലും അതില്‍ തെല്ലുപോലും രാഹുല്‍ ശ്രദ്ധ കാട്ടിയില്ല. ഒരൊറ്റ നിര്‍ദേശവും നടപ്പിലാക്കിയില്ലെന്ന് മാത്രമല്ല, ആ തന്ത്രങ്ങളടങ്ങിയ പുസ്തകം ഇന്നും കോണ്‍ഗ്രസ് ആസ്ഥാനത്തെ ഒരു മുറിയില്‍ പൊടിപിടിച്ച് കിടക്കുകയാണ്. പല തവണ ഞാന്‍ ഇത് ഓര്‍മ്മപ്പെടുത്തിയെങ്കിലും ശ്രദ്ധിച്ചില്ല. 2014ലും 2019ലും തെരഞ്ഞെടുപ്പ് നടന്നു. പക്ഷെ ഇതിലൊന്നും നടപ്പാക്കിയില്ല. – ഗുലാം നബി ആസാദ് പറഞ്ഞു.
49 സംസ്ഥാനങ്ങളില്‍ 39ഉം കൈവിട്ടിട്ടും രാഹുലിന് കുലുക്കമില്ല
49 സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ 39ലും തോറ്റു. അന്ന് ജയിച്ച 10 സംസ്ഥാനങ്ങളില്‍ പലതും പിന്നീട് നഷ്ടപ്പെട്ടു. ഇപ്പോള്‍ രണ്ട് സംസ്ഥാനങ്ങളില്‍ മാത്രമേ സ്വന്തം നിലയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ ഉള്ളൂ.മറ്റ് പല സംസ്ഥാനങ്ങളിലും സഖ്യകക്ഷിയുടെ ഭാഗമായി നില്‍ക്കുന്ന കോണ്‍ഗ്രസിന് അവകാശപ്പെട്ട മന്ത്രിസ്ഥാനങ്ങള്‍ പോലും വാങ്ങാന്‍ രാഹുല്‍ തയ്യാറാവുന്നില്ല – ഗുലാം നബി പറഞ്ഞു.
രാഹുല്‍ ഗാന്ധി ഒരു സീനിയര്‍ നേതാക്കളെയും കാണാറില്ല. സോണിയാഗാന്ധി ഏതാനും നേതാക്കളെ മാത്രമേ കാണുകയുള്ളൂ. അല്ലാതെ എല്ലാവരെയും കാണാറില്ല. മുന്‍പൊക്കെ ഓരോ വര്‍ഷവും കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തേക്കും വര്‍ക്കിംഗ് കമ്മിറ്റിയിലേക്കും തെരഞ്ഞെടുപ്പ് നടക്കാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ 25 വര്‍ഷമായി ഒരു തെരഞ്ഞെടുപ്പുമില്ല. പിന്നെ എങ്ങിനെയാണ് പുതിയ നേതാക്കള്‍ രംഗത്ത് വരിക. ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും ആയിരക്കണക്കിന് നേതാക്കളുമായി കൂടിയാലോചന നടത്തിയിരുന്നു.- കോണ്‍ഗ്രസ് സംഘടനയുടെ പ്രധാനദൗര്‍ബല്യം ചൂണ്ടിക്കാണിച്ച് ഗുലാം നബി ആസാദ് പറഞ്ഞു.
എല്ലാ അമ്മമാരേയും പോലെ സോണിയയും അന്ധയായ അമ്മ
കോണ്‍ഗ്രസിലെ മറ്റുള്ള സീനിയര്‍ നേതാക്കളുമായി കൂടിയാലോചന നടത്തുന്ന സംസ്കാരം തകര്‍ത്തു. ഇന്ദിരാഗാന്ധിയുടെ കാലത്ത് ഞാന്‍ ജൂനിയര്‍ നേതാവായിരുന്നു. അന്ന് ഇന്ദിരാഗാന്ധി എല്ലാവരുമായി കൂടിയാലോചന നടത്തിയിരുന്നു. സോണിയാഗാന്ധിയും ഇതേ സംസ്കാരം പിന്തുടര്‍ന്നിരുന്നു. രാഹുല്‍ വന്നതിന് ശേഷം 2004 ന ശേഷം സോണിയാഗാന്ധി കൂടുതലായി രാഹുല്‍ ഗാന്ധിയെ ആശ്രയിക്കാന്‍ തുടങ്ങി.
2013 ജനവരിയില്‍ രാഹുല്‍ ഗാന്ധിയെ വൈസ് പ്രസിഡന്‍റാക്കി. അതോടെ തീര്‍ന്നു. കഴിഞ്ഞ 15 വര്‍ഷമായി കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അര്‍ത്ഥശൂന്യമാണ്. എല്ലാ അമ്മമാരും അങ്ങിനെയാണ്. അവര്‍ക്ക് മക്കള്‍ വീക്നെസ്സാണ്. അവര്‍ രാഹുല്‍ഗാന്ധി ചെയ്യുന്നത് പലപ്പോഴും അവഗണിച്ചു.
രാഹുലിന്റെ സെക്യൂരിറ്റി ഗാര്‍ഡുമാര്‍ പോലും തീരുമാനങ്ങള്‍ എടുക്കുന്നു
രാഹുല്‍ഗാന്ധിയുടെ സെക്യൂരിറ്റി ഗാര്‍ഡുകളും പിഎമാരും ആണ് കോണ്‍ഗ്രസിന്റെ തീരുമാനങ്ങള്‍ എടുക്കുന്നു. ഇവര്‍ ആരൊക്കെയാണെന്ന് എല്ലാവര്‍ക്കും അറിയാം. ക്രിമിനല്‍ കുറ്റങ്ങളില്‍ ശിക്ഷിക്കപ്പെട്ട സ്ഥാനാര്‍ത്ഥികളെ അയോഗ്യരാക്കാന്‍ പറയുന്ന ഓര്‍ഡിനന്‍സ് ഉത്തരവ് രാഹുല്‍ഗാന്ധി മന്‍മോഹന്‍സിങ്ങ് ഉള്ളപ്പോള്‍ ചീന്തിയെറിഞ്ഞു. അതാണ് പിന്നീട് യുപിഎ സര്‍ക്കാരിന്റെ വീഴ്ചക്ക് കാരണമായത്. – ഗുലാം നബി ആസാദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: