ന്യൂദല്‍ഹി: തീവ്രവാദ സംഘടനായായ അല്‍ ഖ്വയ്ദയുമായി ബന്ധമുള്ള മദ്രസ പൊളിച്ചുമാറ്റി അസാം സര്‍ക്കാര്‍. ബംഗ്ലാദേശ് ആസ്ഥാനമായുള്ള തീവ്രവാദ ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് അഞ്ചുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് ബോംഗൈഗാവിലെ മദ്രസ പൊളിച്ചു നീക്കിയത്.
അല്‍ഖാഇദ ബന്ധത്തിന്റെ പേരില്‍ അറസ്റ്റിലായ വ്യക്തിയുമായി ഗോപാല്‍പുര പോലീസ് ഇന്നലെ മദ്രസയില്‍ റെയ്ഡ് നടത്തിയിരുന്നു. ജില്ല ഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരമാണ് മദ്രസ പൊളിച്ചുനീക്കിയതെന്നും എസ്പി വ്യക്തമാക്കി. വിദ്യാഭ്യാസ സ്ഥാപനമായിട്ടല്ല, തീവ്രവാദത്തിന്റെ ഹബ്ബായാണ് മദ്രസകള്‍ പ്രവര്‍ത്തിക്കുന്നത്.
ഇവിടെ തീവ്രവാദികളെ അടവെച്ച് വിരിയിക്കുകയാണെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ വ്യക്തമാക്കി. സര്‍ക്കാരിന്റെ കൈയ്യില്‍ ഇതു സംബന്ധിച്ച് വ്യക്തമായ കണക്കുകള്‍ ഉണ്ടെന്നും അദേഹം വ്യക്തമാക്കി. ഭീകരവാദ ബന്ധം തെളിഞ്ഞതിനെ തുടര്‍ന്ന ഒരു മാസത്തിനിടെ അസമില്‍ മൂന്ന് മദ്രസയാണ് പൊളിച്ച് നീക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: