Categories: Kollam

കേരഫെഡ് തൊഴിലാളികൾക്ക് 30000 രൂപയും 20 ലിറ്റര്‍ വെളിച്ചെണ്ണയും ബോണസ്

2000 രൂപയുടെയും രണ്ട് ലിറ്റര്‍ വെളിച്ചെണ്ണയുടെയും വര്‍ധനവ് ഇക്കുറി തൊഴിലാളികള്‍ക്ക് ലഭിക്കും. ബോണസായി 30000 രൂപയും 20 ലിറ്റര്‍ വെളിച്ചെണ്ണയും തൊഴിലാളികള്‍ക്ക് ലഭ്യമാകും.

Published by

കരുനാഗപ്പള്ളി:  കേരഫെഡിലെ തൊഴിലാളികളുടെ ബോണസ് സംബന്ധിച്ച് തീരുമാനമായി. തിരുവനന്തപുരത്ത് കേരഫെഡ് മാനേജ്‌മെന്റും തൊഴിലാളി യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാഇളത്. 2000 രൂപയുടെയും രണ്ട് ലിറ്റര്‍ വെളിച്ചെണ്ണയുടെയും വര്‍ധനവ് ഇക്കുറി തൊഴിലാളികള്‍ക്ക് ലഭിക്കും. ബോണസായി 30000 രൂപയും 20 ലിറ്റര്‍ വെളിച്ചെണ്ണയും തൊഴിലാളികള്‍ക്ക് ലഭ്യമാകും.

ചര്‍ച്ചയില്‍ കേരഫെഡ് ചെയര്‍മാന്‍ ചാമുണ്ണി, വൈസ് ചെയര്‍മാന്‍ ശ്രീധരന്‍, ഡയറക്ടര്‍മാരായ രാമചന്ദ്രന്‍, ബിനുകുമാര്‍, മാനേജിംഗ് ഡയറക്ടര്‍ അശോകന്‍, ബിഎംഎസ് പ്രതിനിധികളായ പരിമണം ശശി, വി.രവികുമാര്‍, മറ്റ് യൂണിയന്‍ പ്രതിനിധികളായി  പി ആര്‍ വസന്തന്‍, പി ജി വിജയകുമാര്‍, ആര്‍ സോമന്‍പിള്ള, ഗോപന്‍, ഹരികുമാര്‍, കമറുദ്ദീന്‍ മുസലിയാര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by