അഹമ്മദാബാദ്: ഗുജറാത്തിലെ വഡോദരയില്‍ ഗണേശചതുര്‍ത്ഥിയോടനുബന്ധിച്ച് നടത്തിയ ഘോഷയാത്രയ്ക്ക് നേരെ കല്ലേറ്. 13 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഘോഷയാത്ര മുസ്ലിം പ്രദേശത്തുകൂടെ കടന്നുപോകുമ്പോഴാണ് ഘോഷയാത്രയ്ക്ക് നേരെ കല്ലേറുണ്ടായത്. മുസ്ലിം ഭൂരിപക്ഷപ്രദേശമായ മാണ്ഡ് വി പ്രദേശത്തെ പാനിഗേറ്റ് ദര്‍വാസയിലൂടെ കടന്നുപോകുമ്പോഴാണ് കല്ലേറുണ്ടായത്. കിംവദന്തികള്‍ക്ക് ആരും വശംവദരാവരുതെന്ന് വഡോദര പൊലീസ് ജോയിന്റ് കമ്മീഷണര്‍ ചിരാഗ് കോരാഡിയ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ 143(നിയമവിരുദ്ധമായി കൂട്ടംചേരല്‍), 147 (ലഹള), 336 (മനുഷ്യജീവന് അപകടത്തിലാക്കുന്ന അക്രമ പ്രവൃത്തി), 296 (ആരാധനാലയം കളങ്കപ്പെടുത്തല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
ഗണേശ വിഗ്രഹവും കൊണ്ട് പോകുന്ന ടെമ്പോയ്ക്കെതിരെ കല്ലെറിയുന്ന വീഡിയോ കാണാം. ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് ചെറുതായി ലാത്തിച്ചാര്‍ജ്ജ് നടത്തുന്നതും കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: