തിരുവനന്തപുരം: ശബരിമലയിലേക്കുള്ള പാത അപകടകരമാണെന്ന് വരുത്തിതീര്‍ക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നതായി സംശയം. ശബരിമല തീര്‍ത്ഥാടകരുടെ ഉള്ളില്‍ ഭയം സൃഷ്ടിച്ച് തീര്‍ത്ഥാടകരുടെ എണ്ണം കുറയ്ക്കാനാണോ ഇത്തരമൊരു പ്രചാരണമെന്ന് സംശയമുണ്ട്.
ഈയിടെ പമ്പറോഡില് പശുവിനെ പുലി പിടിച്ചുവെന്ന വാര്‍ത്ത ചൂടപ്പം പോലെയാണ് ഓണ്‍ലൈന്‍ മാധ്യമത്തില്‍ പ്രചരിച്ചത്. ഇതിന്റെ ഒരു വീഡിയോയും പ്രചരിച്ചിരുന്നു. ഫേസ് ബുക്കിലും ട്വിറ്ററിലും പിന്നീടുള്ള ദിവസങ്ങളില്‍ ഈ വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു.
എന്നാല്‍ ഇത് ഫേക്ക് ന്യൂസാണെന്ന് പിന്നീടാണ് തെളിഞ്ഞത്. ചിലര്‍ നടത്തിയ വെബ് സെര്‍ച്ചിലും കീ ഫ്രെയിം ടൂര്‍ ഉപയോഗിച്ചുള്ള പരിശോധനയിലും ഈ സംഭവം നടന്നത് പമ്പ റോഡിലല്ലെന്ന് തിരിച്ചറിഞ്ഞു. ഇതേ വീഡിയോ ദൃശ്യം പാകിസ്ഥാനിലെ നതാലിയ ഗലി മേഖലയില്‍ നടന്നതാണെന്നും കര്‍ണ്ണാടകയിലെ ഗൂഡല്ലൂരില്‍ നടന്നതാണെന്നും അവകാശപ്പെട്ട് മുന്‍ വര്‍ഷങ്ങളിലും ഇത്തരം വാര്‍ത്ത പ്രചരിച്ചിരുന്നു.
പശുവിനെ കണ്ടാല്‍ കേരളത്തില്‍ സാധാരണകണ്ടുവരുന്ന നാടന്‍ പശുപോലെ ഉള്ളതിനാല്‍ ജനങ്ങള്‍ പെട്ടെന്ന് വിശ്വസിച്ചുപോകുന്ന തരത്തിലുള്ള കരുത്ത് ഈ വീഡിയോയ്ക്കുണ്ടായിരുന്നു.
ഫേക്ക് ന്യൂസ് കണ്ടുപിടിക്കാനുള്ള അന്വേഷണത്തിലാണ് പിന്നീട് ഇത് ഉത്തരാഖണ്ഡിലെ അല്‍മോറ ജില്ലയിലെ ബസോലി എന്ന ഗ്രാമത്തില്‍ നടന്ന സംഭവമാണെന്ന് തെളിഞ്ഞത്. അവിടെ പശുവിനെ പുലി പിടിക്കുന്ന സംഭവങ്ങള്‍ പതിവാണ്. അല്‍മോറ ഡിഎഫ് ഒ ഈ ദൃശ്യങ്ങള്‍ അവിടെ നടന്ന യഥാര്ത്ഥസംഭവത്തിന്റേതാണെന്ന് തിരിച്ചറിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: