ന്യൂദല്‍ഹി : അയോധ്യയിലെ തര്‍ക്കമന്ദിരം തകര്‍ന്നതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസുകള്‍ സുപ്രീംകോടതി അവസാനിപ്പിച്ചു. അയോധ്യ കേസിലെ വിധി വന്നതിന്റെ പശ്ചാത്തലത്തില്‍ കോടതിയലക്ഷ്യ ഹര്‍ജിയിലെ നടപടികള്‍ അപ്രസക്തമായെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി കേസ് അവസാനിപ്പിച്ചത്.
1992ല്‍ തര്‍ക്കമന്ദിരം തകര്‍ന്നതില്‍ ഉദ്യോഗസ്ഥര്‍ എതിര്‍ത്തില്ലെന്നും ഇത് കോടതിയലക്ഷ്യമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. ഉത്തര്‍പ്രദേശ് സര്‍ക്കാരിനേയും ഉദ്യോഗസ്ഥരേയുമാണ് ഇതില്‍ പ്രതി ചേര്‍ത്തിരുന്നത്. മുഹമ്മദ് അസ്ലം എന്നയാളാണ് ഹര്‍ജി നല്‍കിയത്. 2010ല്‍ ഇയാള്‍ മരിച്ചു.
അസ്ലമിന് പകരം കേസില്‍ അമിക്കസ്ക്യുറിയെ നിയമിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് അഭിഭാഷകര്‍ ആവശ്യപ്പെട്ടുവെങ്കിലും കോടതി അത് അംഗീകരിച്ചില്ല. തര്‍ക്കഭൂമി കേസില്‍ കോടതി വിധി വരുന്നതിന് മുമ്പ് പരിഗണിക്കേണ്ട ഹര്‍ജി ആയിരുന്നു ഇത്. കേസില്‍ വിധി വന്ന നിലയ്ക്ക് ഈ ഹര്ജിക്കിനി പ്രസക്തിയില്ലെന്നും ജസ്റ്റിസുമാരായ സഞ്ജയ് കിഷന് കൗള്‍, അഭയ് എസ്. ഓക, വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: