പാലക്കാട്: ഗണേശോത്സവം ഉദ്ഘാടനം ചെയ്ത് നടന് അജു വര്‍ഗീസ്. ചെത്തല്ലൂരിലെ ഗണേശോത്സവത്തിന്റെ സംസ്കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനമാണ് അജു വര്‍ഗീസ് നിര്‍വ്വഹിച്ചത്. ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യരായിരുന്നു പരിപാടിയുടെ അദ്ധ്യക്ഷത വഹിച്ചത്. ഗണേശോത്സവം ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് അജു വര്‍ഗീസ് പറഞ്ഞു. ഞെരളത്ത് ഹരിഗോവിന്ദനാണ് പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തി. നാടിന്റെ യശസ്സ് വിവിധ മേഖലകളില്‍ ഉയര്‍ത്തിയ വ്യക്തിത്വങ്ങളെ ചടങ്ങില്‍ ആദരിച്ചു.
സന്ദീപ് വാര്യരുമായുള്ള സൗഹൃദത്തെപ്പറ്റിയും ആദ്യം ചെറിയ ഉടക്കുണ്ടായതിനെ പറ്റിയും അജു പറഞ്ഞു. സന്ദീപ് ചേട്ടന് തന്റെ ഏറ്റവും നല്ല സുഹൃത്താണ്. അദ്ദേഹം പരിപാടിയുടെ തീയതി മുന്‍കൂട്ടി ഒരുമാസം മുമ്പേ തന്നെ പറഞ്ഞിരുന്നു. അന്ന് താന്‍ മധുരയിലായിരുന്നു. എന്നാല്‍ ഉറപ്പായും താന്‍ എത്തുമെന്ന് അദ്ദേഹത്തിന് വാക്കു നല്‍കിയെന്നും അജു വര്‍ഗീസ് പറഞ്ഞു. ഒരു ചെറിയ ഉടക്കിലൂടെയാണ് സന്ദീപ് വാര്യരുമായി തനിക്ക് സൗഹൃദം ആരംഭിച്ചത്. അത് നല്ലതാണ്, ഉടക്കിലൂടെ തുടങ്ങുന്ന സൗഹൃദം വളരെ ആഴമുള്ളതാണ്. രാഷ്ട്രീയമായി പലര്‍ക്കും പല അഭിപ്രായമുണ്ട്, അത് വ്യക്തിപരമായി തീരരുത്. സന്ദീപ് ചേട്ടന്റെ സൗഹൃദം അങ്ങനെയാണ്. അദ്ദേഹത്തിന്റെ നാട്ടില്‍ വെച്ച് തന്നെ സന്ദീപ് ചേട്ടനോട് ക്ഷമ ചോദിക്കുന്നുവെന്നും അജു വര്‍ഗീസ്. ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ 1 വരെയാണ് ഗണേശോത്സവം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: