കൊച്ചി: വിഴിഞ്ഞം തുറമുഖ പദ്ധതി തടയാന്‍ ആര്‍ക്കും അവകാശമില്ലെന്ന് ഹൈക്കോടതി. അദാനി ഗ്രൂപ്പ് നല്കിയ പരാതിയിലായിരുന്നു ഈ നിരീക്ഷണം. ലത്തീന്‍ സഭയുടെ നേതൃത്വത്തില്‍ നടക്കുന്ന അക്രമാസക്തപ്രതിഷേധ സമരങ്ങള്‍ക്കെതിരെ എതിര്‍പ്പ് പ്രകടിപ്പിക്കുന്ന തരത്തിലായിരുന്നു കോടതിയുടെ നിരീക്ഷണം.
എതിര്‍പ്പുകള്‍ ഉന്നയിക്കാമെങ്കിലും പ്രതിഷേധങ്ങള്‍ സമാധാനപരമാകണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. പരാതികളും സമാധാനപരമായി പരിഹരിക്കണമെന്നും കോടതി പറഞ്ഞു.
കോടതി ഇടപെട്ടിട്ടും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയാത്ത രീതിയില്‍ സമരക്കാരുടെ ഭാഗത്ത് നിന്നും ഇടപെടലുകളുണ്ടാകുന്നു എന്നാണ് അദാനി ഗ്രൂപ്പ് കോടതിയെ അറിയിച്ചത്. ഹര്‍ജി ബുധനാഴ്ച വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: