തിരുവനന്തപുരം: റാബിസ് ഫ്രീ പദ്ധതി പ്രകാരം 2021ല്‍ സംസ്ഥാനത്ത് 1,27,128 നായകളില്‍ പേവിഷ പ്രതിരോധ കുത്തിവയ്പ് എടുത്തതായി മന്ത്രി ജെ. ചിഞ്ചുറാണി. തദ്ദേശ വകുപ്പും മൃഗസംരക്ഷണ വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. 2021ല്‍ തദ്ദേശ സ്ഥാപനങ്ങളുടെ തുക വിനിയോഗിച്ച് കൊല്ലം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ 18,550 തെരുവുനായകളെ വന്ധീകരിച്ചിട്ടുണ്ട്.
ഇത് മറ്റു ജില്ലകളിലേക്ക് വ്യാപിപ്പിക്കാനുള്ള നടപടികള്‍ ലക്ഷ്യമിടുന്നുണ്ട്. മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ നിലവിലുള്ള എബിസി സെന്ററുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തി കൂടുതല്‍ കാര്യക്ഷമമാക്കും. ഇടുക്കി കോലാഹല മേട്ടില്‍ കേരള ലൈവ്സ്റ്റോക്ക് ഡവലപ്പ്മെന്റ് ബോര്‍ഡിന്റെ സാങ്കേതിക സഹായത്തോടെ വ്യവസായപാര്‍ക്കുകളുടെ മാതൃകയില്‍ ഡയറി പാര്‍ക്ക് ആരംഭിക്കുമെന്നും മന്ത്രി സഭയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: