ന്യൂദല്‍ഹി: ശബരിമലയിലേക്ക് പരമ്പരാഗത കാനനപാതയിലൂടെ തീര്‍ഥാടനം വിലക്കിയ നടപടിക്കെതിരേ ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. കോവിഡ് വ്യാപനത്തിന്റെ പേരിലാണ് പരമ്പരാഗത കാനനപാതയിലൂടെയുള്ള തീര്‍ഥാടനം നേരത്തെ ഹൈക്കോടതി വിലക്കിയിരുന്നത്. പുതിയ സാഹചര്യത്തില്‍ പരമ്പരാഗത പാതയിലൂടെ തീര്‍ഥാടനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആചാര സംരക്ഷണ സമിതി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഹര്‍ജി പരിഗണിച്ച സുപ്രീംകോടതിയാണ് ഹൈക്കോടതിയെ തന്നെ സമീപിക്കാന്‍ ഹര്‍ജിക്കാരോട് നിര്‍ദ്ദേശിച്ചത്.
കോവിഡിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് വന്നുവെന്നും അതിനാല്‍ പഴയത് പോലെ തീര്‍ഥാടകര്‍ക്ക് സന്നിധാനത്ത് എത്താന്‍ അനുവാദം നല്‍കണമെന്നുമാണ് ഹര്‍ജിക്കാരുടെ ആവശ്യം. കോവിഡിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ മിക്ക നിയന്ത്രണങ്ങളും രാജ്യത്ത് ആകമാനം നീക്കിയതായി ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന് സുവിദത്ത് സുന്ദരം കോടതിയില്‍ ചൂണ്ടിക്കാട്ടി.
എന്നാൽ കൊവിഡ് സാഹചര്യത്തിൽ മാറ്റം വന്നതിനാൽ ഈക്കാര്യത്തിൽ ഉചിതമായ തീരുമാനം എടുക്കാൻ ഹൈക്കോടതിക്ക് ആകുമെന്നും അതിനാൽ ഹർജി ഹൈക്കോടതിയിൽ നൽകാനും ജസ്റ്റിസി അനിരുദ്ധാ ബോസ്, വിക്രം നാഥ് എന്നിവർ അടങ്ങിയ ബെഞ്ച് നിർദ്ദേശം നൽകുകയായിരുന്നു.
ശബരിമല സ്പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോവിഡ് വ്യാപനം തടയുന്നതിനായി 2020 ല്‍ കേരള ഹൈക്കോടതി ഭക്തര്‍ക്ക് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഉത്തരവ് ഇറക്കിയിരുന്നു. ഇതില്‍ പല നിയന്ത്രണങ്ങളും നീക്കിയെങ്കിലും പരമ്പരാഗത പാത വഴിയുള്ള തീര്‍ഥാടനത്തിന് എതിരെ എതിരെ വിലക്ക് തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: