ന്യൂദല്‍ഹി: സിപിഎം നേതാവും മുന്‍ മന്ത്രിയുമായ കെ.ടി. ജലീല്‍ എംഎല്‍എയുടെ രാജ്യവിരുദ്ധ പരാമര്‍ശത്തില്‍ കേസെടുക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് ദല്‍ഹി കോടതി പരിഗണിക്കും. സുപ്രീംകോടതി അഭിഭാഷകന് ജി.എസ്. മണി നല്കിയ ഹര്‍ജി ദല്‍ഹി റോസ് അവന്യൂ കോടതിയാണ് പരിഗണിക്കുന്നത്.
ജമ്മു കശ്മിനെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ ജലീലിനെതിരെ രാജ്യദ്രാഹകുറ്റം ചുമത്തണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം. കെ.ടി. ജലീലിനെതിരെ നടപടി ആവശ്യപ്പെട്ട് ജി.എസ്. മണി ആഗസ്ത് 13ന് ദല്‍ഹി പോലീസ് കമ്മിഷണര്‍ക്കും തിലക് മാര്‍ഗ് പോലീസ് സ്റ്റേഷനിലും തുടര്‍ന്ന് ന്യൂദല്‍ഹി ഡിസിപിക്കും പരാതി നല്‍കിയിട്ടുണ്ട്. പരാതിയില്‍ നിയമോപദേശം തേടിയ പോലീസ് സൈബര്‍ ക്രൈം വിഭാഗമായ ഇഫ്സോയ്ക്ക് പരാതി കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: