ടോക്കിയൊ: ലോക ബാഡ്മിന്റണ്‍ കിരീടം ലോക ഒന്നാം നമ്പര്‍ താരങ്ങള്‍ക്ക്. പുരുഷന്മാരില് ഡെന്മാര്ക്കിന്റെ വിക്റ്റര്‍ അക്സെല്‍സെനും വനിതകളില്‍ ജപ്പാന്റെ അകാനെ യമഗുച്ചിയും ജേതാക്കള്‍. അക്സെല്സെന് തായ്ലന്‍ഡിന്റെ കുന്‍ലാവട്ട് വിദിദസ്രാനെ തോല്‍പ്പിച്ചു, 21-5, 21-16. യമഗുച്ചി ലോക നാലാം നമ്പര്‍ ചൈനയുടെ ചെന്‍ യു ഫെയ്യിയെും കീഴടക്കി, 21-12, 10-21, 21-14.
പുരുഷ ഡബിള്‍സില്‍ ആറാം നമ്പര്‍ മലേഷ്യയുടെ ആരോണ്‍ ചിയ-സൊ വൂയ് യിക് സഖ്യത്തിന് കിരീടം. ഫൈനലില്‍ മൂന്നാം നമ്പര്‍ ഇന്തോനേഷ്യയുടെ മുഹമ്മദ് അഹ്സാന്, ഹെന്‍ഡ്ര സെതിയവന് കൂട്ടുകെട്ടിനെ തോല്‍പ്പിച്ചു. 21-19, 21-14. വനിതകളില്‍ ഒന്നാം നമ്പര്‍ ചൈനയുടെ ചെന്‍ ക്വിങ് ചെന്‍-ജിയ യി ഫന് ജേതാക്കള്‍. കൊറിയയുടെ കിം സൊ യോങ്-കോങ് ഹി യങ് കൂട്ടുകെട്ടിനെ തോല്‍പ്പിച്ചു, സ്കോര്‍: 22-20, 21-14. മിക്സഡ് ഡബിള്‍സില്‍ ഒന്നാം നമ്പര്‍ ചൈനയുടെ ഷെങ് സി വെയ്-ഹുവാങ് യക്വിയോങ് സഖ്യത്തിന് കിരീടം. മൂന്നാം നമ്പര്‍ ജപ്പാന്റെ യുത വാട്നബെ-അരിസ ഹിഗാഷിനൊ കൂട്ടുകെട്ടിനെ തോല്‍പ്പിച്ചു, 21-13, 21-16
പ്രതികരിക്കാൻ ഇവിടെ എഴുതുക: