Categories: India

ജമ്മു കശ്മീരില്‍ നുഴഞ്ഞുകയറുന്ന ഭീകരര്‍ ഇനി പൊതുജനങ്ങളുടെ തോക്കിന്‍ മുനയില്‍;പ്രദേശവാസികള്‍ക്ക് വില്ലേജ് ഡിഫന്‍സ് കമ്മിറ്റികളുടെ ആയുധ പരിശീലനം തുടങ്ങി

കശ്മീരിലെ വിവിധ ജില്ലകളിലെ ഗ്രാമീണ മേഖലകളിലുള്ളവര്‍ക്കാണ് പരിശീലനം നല്‍കുന്നത്. ഇതിനായി പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ചു.

Published by

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നുഴഞ്ഞ് കയറാന്‍ ശ്രമിക്കുന്ന ഭീകരരെ നേരിടാന്‍ പൊതുജനങ്ങള്‍ക്ക് ആയുധ പരിശീലനം നല്‍കാന്‍ ഒരുങ്ങി സുരക്ഷാ സേന. പ്രദേശവാസികള്‍ക്ക് നേരെയുണ്ടാകുന്ന അക്രമങ്ങള്‍ പ്രതിരോധിക്കാനും, നുഴഞ്ഞ് കയറ്റ ശ്രമം തടയാനും ഇത് കൂടുതല്‍ സഹായിക്കും. സുരക്ഷാസേനയുടെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ക്ക് ആയുധ പരിശീലനം നല്‍കാന്‍ ആരംഭിച്ചു.

കശ്മീരിലെ വിവിധ ജില്ലകളിലെ ഗ്രാമീണ മേഖലകളിലുള്ളവര്‍ക്കാണ് പരിശീലനം നല്‍കുന്നത്. ഇതിനായി പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ചു. വില്ലേജ് ഡിഫന്‍സ് കമ്മിറ്റി എന്നാണ് ഇത്തരം സംഘങ്ങള്‍ അറിയപ്പെടുക. രജൗരി, പൂഞ്ച് എന്നീ ജില്ലകളിലെ ക്യാമ്പുകളില്‍ വെച്ചാണ് പ്രദേശവാസികളെ പരിശീലിപ്പിച്ചത് .  

നേരത്തെ ജമ്മുവിലെ ചില പ്രദേശങ്ങളില്‍ ആളുകള്‍ക്ക് സമാന രീതിയില്‍ ആയുധ പരിശീലനങ്ങള്‍ നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് കൂടുതല്‍ പ്രദേശങ്ങളില്‍ ഈ രീതി വ്യാപിപ്പിക്കാന്‍ തീരുമാനമായത്. ആയുധ പരിശീലനം നല്‍കാന്‍ കേന്ദ്രസര്‍ക്കാരും അനുമതി നല്‍കിയിരുന്നു. ഭീകരരെ സ്വയം നേരിടുന്നതിന് പ്രദേശവാസികളെ പ്രാപ്തരാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പരിശീലനം പൂര്‍ത്തിയാക്കിയ ശേഷം വില്ലേജ് ഡിഫന്‍സ് കമ്മിറ്റികള്‍ക്ക് റൈഫിലുകള്‍ ഉള്‍പ്പെടെ നല്‍കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക