കൊച്ചി : കൊച്ചിയില്‍ യുവാവിനെ കൊലപ്പെടുത്തി. കൊച്ചി നെട്ടൂരില്‍ പാലക്കാട് സ്വദേശിയായ അജയ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. പ്രതി സുരേഷ് കൂമാര്‍ അറസ്റ്റില്‍. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും ഇത് കൊപാതകത്തിലേക്ക് എത്തുകയുമായിരുന്നു.
സുരേഷിന്റെ ഭാര്യയുടെ സുഹൃത്താണ് അജയ്. പാലക്കാട് പിരായിരി സ്വദേശിയാണ് ഇയാള്‍. നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ ജോലിക്കാരിയായ യുവതിയെ കാണാന്‍ അജയ്കുമാര്‍ പാലക്കാട്ടു നിന്നെത്തി ഹോട്ടല്‍ മുറിയില്‍ താമസിക്കുകയായിരുന്നു. ഇരുവരും തമ്മില്‍ ബന്ധമുണ്ടെന്ന സംശയത്തില്‍ യുവതിയുടെ ഭര്‍ത്താവ് പാലക്കാട് സ്വദേശി സുരേഷും കൊച്ചിയില്‍ എത്തിയിരുന്നു.
യുവതി ഹോസ്റ്റലിലാണ് താമസിക്കുന്നത്. രാത്രിയില്‍ കാണണം എന്നാവശ്യപ്പെട്ട് സുരേഷ് ഭാര്യയെക്കൊണ്ട് അജയ്കുമാറിനെ വിളിപ്പിച്ചു. പിന്നീട് ഭാര്യയെ കാറില്‍ ഇരുത്തിയ ശേഷം സുരേഷ് അജയ്കുമാറിന്റെ ഹോട്ടല്‍ മുറിയിലേക്ക് പോയി. തുടര്‍ന്ന് വാക്കുതര്‍ക്കം ഉടലെടുക്കുകയും സുരേഷ് അജയിനെ അടിച്ചു കൊലപ്പെടുത്തുകയുമായിരുന്നു. അടിയേറ്റ യുവാവ് പുറത്തേക്ക് ഓടിയെങ്കിലും മാര്‍ക്കറ്റ് റോഡില്‍ വീണു മരിച്ചു.
തന്നെ കാണാനാണ് അജയ്കുമാര്‍ വന്നതെന്നു യുവതി സമ്മതിച്ചു. സുഹൃത്തുക്കളാണെന്നും തനിക്കു നല്‍കാനുള്ള പണം നല്കാന് എത്തിയതാണെന്നും യുവതി പറയുന്നു. പോലീസ് എത്തി സുരേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മെഡിക്കല്‍ പരിശോധനയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കുമെന്നു പോലീസ് പറഞ്ഞു. അജയ് കുമാറിന്റെ മൃതദേഹം പോസ്റ്റുമോര്‍ത്തിനായി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: