കോഴിക്കോട് : ബഫര്‍ സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകരെ വഞ്ചിക്കുകയാണെന്ന് താമരശ്ശേരി അതിരൂപത. കര്‍ഷകരുടെ കണ്ണില്‍ പൊടിയിടുന്നതിനായാണ് സര്‍ക്കാരിന്റെ ശ്രമമെന്നും രൂപത വിമര്‍ശിച്ചു. പള്ളികളില്‍ വായിച്ച ഇടയ ലേഖനത്തിലാണ് ഇത്തരത്തില്‍ വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്.
സര്‍ക്കാരിന്റെ ഈ വഞ്ചനയ്ക്കെതിരെ കര്‍ഷകര്‍ സംഘിക്കണം. ഇതിനെതിരെ ശബ്ദമുയര്‍ത്തണമെന്നും ഇടയ ലേഖനത്തില്‍ പറയുന്നുണ്ട്. പള്ളികള്‍ തോറും ഹെല്പ് ഡെസ്ക് രൂപീകരിച്ച് വിവര ശേഖരണം നടത്തും. ഇത് സുപ്രീം കോടതിക്കും എംപവേര്‍ഡ് കമ്മിറ്റിക്കും അയച്ചു കൊടുക്കുമെന്നും ഇടയലേഖനത്തില്‍ പറയുന്നുണ്ട്.
സംരക്ഷിത വനമേഖലക്ക് ചുറ്റും ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ നിര്‍ണയിച്ച സുപ്രീം കോടതി വിധിക്കെതിരെ നിലവില്‍ കേരളം പുനഃപരിശോധനാ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുകയാണ്. വിധി നടപ്പാക്കുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറിയാണ് ഹര്‍ജി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: