തിരുവനന്തപുരം : സര്‍വ്വകലാശാലകളിലെ സിപിഎം ബന്ധുനിയമനങ്ങള്ക്കെതിരെയുള്ള നടപടികള്‍ കര്‍ശ്ശനമാക്കാന്‍ ഒരുങ്ങിയതോടെ ഗവര്‍ണറെ അനുനയിപ്പിക്കാന്‍ പിണറായി സര്‍ക്കാരിന്റെ നീക്കം തുടങ്ങി. സര്‍വകലാശാല നിയമ ഭേദഗതി ബില്ലില്‍മാറ്റം വരുത്താനാണ് സര്‍ക്കാരിന്‍െ തീരുമാനം. കണ്ണൂര്‍ സര്‍വകലാശാലയുടെ വിസിയുടെ പുനര്‍ നിയമനത്തിലും മുഖ്യമന്ത്രിയുടെ പ്രൈറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിനെ നിയമനത്തിലും ഗവര്‍ണര്‍ രംഗത്ത് എത്തിയതോടെയാണ് ഈ നടപടി.
ഇതിനോടനുബന്ധിച്ച് വിസി നിയമനത്തിനുള്ള സെര്‍ച് കമ്മിറ്റി കണ്‍വീനര്‍ ആയി ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനെ നിയമിക്കാനുള്ള വ്യവസ്ഥ ഒഴിവാക്കാന്‍ ആണ് ശ്രമം. പകരം ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ പ്രതിനിധി മതി എന്നാണ് ധാരണയിലെത്തിയത്. സര്‍വകലാശാലകളുമായി നേരിട്ട് ബന്ധം ഉള്ളവരെ കണ്‍വീനര്‍ ആക്കുന്നത് യുജിസി മാര്‍ഗ നിര്‍ദേശത്തിന് വിരുദ്ധം ആകുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.
അതേസമയം പുതിയ ഭേദഗതി കൊണ്ട് ഗവര്‍ണറെ അനുനയിപ്പിക്കാന്‍ കഴിയുമോ എന്ന് സര്‍ക്കാരിന് ഉറപ്പില്ല. കണ്ണൂര്‍ സര്‍വകലാശാലയില്‍ വൈസ് ചാന്‍സലറിനെ പുനര്‍നിയമിച്ചത് മുഖ്യമന്ത്രി അപേക്ഷിച്ചതുകൊണ്ടാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വ്യക്തമാക്കിയിരുന്നു. കൂടാ തെ വിശദമായി പരിശോധിക്കാതെ നിയമസഭ ബില്ലുകള്‍ പാസാക്കിലായലും ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞിരുന്നു. ഭരണഘടനാപരമായ പരിശോധന അനിവാര്യമാണ്. അത് തന്റെ ചുമതലയാണെന്നാണ് ഗവര്‍ണര്‍ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: