തിരുവനന്തപുരം: ചരക്ക് സേവന നികുതി വകുപ്പിന്റെ ആംനെസ്റ്റി പദ്ധതി 2022 ലേക്ക് ഓപ്ഷന് സമര്‍പ്പിക്കുവാനുള്ള സമയം 31ന് അവസാനിക്കും. ചരക്ക് സേവന നികുതി നിയമം നിലവില്‍ വരുന്നതിനു മുന്‍പുണ്ടായിരുന്ന നികുതി നിയമങ്ങളായ കേരള മൂല്യവര്‍ധിത നികുതി, കേന്ദ്ര വില്പന നികുതി, കാര്‍ഷികാദായ നികുതി, പൊതു വില്പന നികുതി, ആഡംബര നികുതി, സര്‍ചാര്‍ജ് എന്നീ നിയമങ്ങള്‍ പ്രകാരമുള്ള കുടിശ്ശികകള്‍ തീര്‍ക്കാനാണ് ആംനെസ്റ്റി പദ്ധതി പ്രഖ്യാപിച്ചത്.
പിഴയിലും പലിശയിലും 100 ശതമാനം ഇളവ് ലഭിക്കും. എന്നാല്‍ കേരള പൊതു വില്പന നികുതി നിയമപ്രകാരം 2005 നു ശേഷമുള്ള കുടിശ്ശികക്ക് പിഴ മാത്രമേ ഒഴിവാക്കിയിട്ടുള്ളൂ. കുടിശ്ശിക ഒരുമിച്ച് അടയ്ക്കുന്നവര്‍ക്ക് നികുതി കുടിശ്ശികയുടെ 40 ശതമാനവും തവണകളായി അടയ്ക്കുന്നവര്‍ക്ക് 30 ശതമാനവും ഇളവ് ലഭിക്കും. കോടതികളില്‍ അപ്പീല്‍ നല്‍കിയിട്ടുള്ള കേസുകള്‍ക്കും വകുപ്പ്തല അപ്പീല്‍ നല്‍കിയിട്ടുള്ള കേസുകള്‍ക്കും ആംനെസ്റ്റി ബാധകമാണ്.
വ്യാപാരികളുടെ കുടിശ്ശിക വിവരങ്ങള്‍ ചരക്ക് സേവന നികുതി വകുപ്പിന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്. ഓപ്ഷന് സമര്‍പ്പിക്കുന്നതിന് നികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralataxes.gov.in സന്ദര്‍ശിച്ച് ഒറ്റത്തവണ രജിസ്ട്രേഷന് കുടിശ്ശികകള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ കണക്കാക്കി ഒരോ വര്‍ഷത്തേക്കും പ്രത്യേകം ഓപ്ഷന് സമര്‍പ്പിക്കാനും സൗകര്യമുണ്ട്. വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന കുടിശ്ശിക വിവരങ്ങള്‍ ശരിയാണെങ്കില്‍ വ്യാപാരികള്‍ക്ക് ഓപ്ഷന് സമര്‍പ്പിക്കാം. എന്തെങ്കിലും തിരുത്തലുകള്‍ ആവശ്യമാണെങ്കില്‍ തിരുത്തലുകള്‍ വരുത്തിയതിനു ശേഷം ഓപ്ഷന് സമര്‍പ്പിക്കാം. ഓപ്ഷന് നികുതിനിര്‍ണയ അധികാരി പരിശോധിച്ച് അംഗീകരിച്ച ശേഷം ഓണ്‍ലൈനായി കുടിശ്ശിക ഒടുക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: