കൊച്ചി: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മലയാളി മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള മാധ്യമശ്രീ – മാധ്യമരത്ന പുരസ്കാരദാന ചടങ്ങ് 2023 ജനുവരി ആറിന് കൊച്ചിയിലെ ബോള്‍ഗാട്ടി പാലസ് ഇന്റര്‍നാഷണല്‍ കണ്വെന്ഷന് സെന്റ്ററില്‍ നടത്തുമെന്ന് പ്രസിഡന്റ് സുനില്‍ തൈമറ്റം, സെക്രട്ടറി രാജു പള്ളത്ത്, ട്രഷറര്‍ ഷിജോ പൗലോസ് എന്നിവര്‍ അറിയിച്ചു.
രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്തെയും, മാധ്യമരംഗത്തെയും വിശിഷ്ട വ്യക്തികള്‍ പങ്കെടുക്കുന്ന വര്‍ണാഭമായ ചടങ്ങിലാണ് മാധ്യമശ്രീ പുരസ്കാരം സമ്മാനിക്കുക. ഒരു ലക്ഷം രൂപയും, പ്രശസ്തിപത്രവുമാണ് മാധ്യമശ്രീ പുരസ്കാര ജേതാവിന് ലഭിക്കുക. 50,000 രൂപയും പ്രശസ്തിപത്രവുമാണ് മാധ്യമരത്ന പുരസ്കാരജേതാവിന് നല്‍കുക.
ഈ പുരസ്കാരങ്ങള്‍ക്ക് പുറമെ വിവിധ വിഭാഗങ്ങളില്‍ അച്ചടി-ദൃശ്യ-ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും ചടങ്ങില്‍ അവാര്‍ഡുകള്‍ നല്കി ആദരിക്കും. കൂടാതെ വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവരെയും അനുമോദിക്കും. ഇന്ത്യ പ്രസ് ക്ലബ് വൈസ് പ്രസിഡന്റ് ബിജു സക്കറിയ, ജോയിന്റ് സെക്രട്ടറി സുധ പ്ലക്കാട്ട്, ജോയിന്റ് ട്രഷറര്‍ ജോയ് തുമ്പമണ്‍, ഓഡിറ്റര്‍ ജോര്‍ജ് ചെറായില്‍, അഡൈ്വസറി ബോര്‍ഡ് പ്രസിഡന്റ് ബിജു കിഴക്കേക്കൂറ്റ്, നിയുക്ത പ്രസിഡന്റ് സുനില്‍ ട്രൈസ്റ്റാര്‍, എന്നിവരുടെ നേതൃത്വത്തില്‍ സംഘാടക സമിതി ഒരുക്കങ്ങള്‍ ആരംഭിച്ചു.
അവാര്‍ഡ് നോമിനേഷനുള്ള തീയതികളും നിബന്ധനകളും ഉടന്‍ പ്രഖ്യാപിക്കും. ഏത് രാജ്യത്തുള്ള മലയാളികള്‍ക്കും പ്രഗല്ഭരായ മാധ്യമപ്രവര്‍ത്തകരെ പുരസ്കാരത്തിനായി നോമിനേറ്റ് ചെയ്യാം. പൊതുസമ്മതര്‍ അടങ്ങുന്ന ഒരു ജൂറിയായിരിക്കും ജേതാക്കളെ തെരഞ്ഞെടുക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: