ബെംഗളൂരു: തയ് വാന്‍ പ്രശ്നത്തില്‍ ചൈനയും യുഎസും തമ്മിലുള്ള സംഘര്‍ഷം മൂര്‍ച്ഛിച്ചിരിക്കെ ചൈനയെ വാഴ്ത്തിപ്പറയുന്ന ഒരു യോഗത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കാന്‍ കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ. എന്നാല്‍ ബിജെപിയുടെ പ്രതിഷേധത്തെ തുടര്‍ന്ന് അവസാന നിമിഷം അദ്ദേഹം പിന്മാറി. ചൈനയുടെ അംബാസഡര്‍മാരായ സുന് വെയ് ഡോങ്ങും ഇന്ത്യയിലെ കോണ്‍സല്‍ ജനറല്‍ കോങ് സിയാന്ഹുവയുമാണ് മറ്റ് മുഖ്യാതിഥികള്‍.
കര്‍ണ്ണാടകയിലെ ഇന്ത്യ-ചൈന ഫ്രണ്ട്ഷിപ്പ് അസോസിയേഷന് സംഘടിപ്പിച്ച യോഗത്തിലെ വിഷയം തന്നെ യുഎസിനെതിരായതും ചൈനയ്ക്ക് അനുകൂലമായതുമായിരുന്നു. “ചൈനയുടെ ആഭ്യന്തരവിഷയത്തില്‍ സാമ്രാജ്യവാദികളായ യുഎസിന്റെ ഇടപെടല്‍” എന്നതായിരുന്നു വിഷയം. ബിജെപി സമ്മര്‍ദ്ദത്തെ തുടര്‍ന്ന് സിദ്ധരാമയ്യ പിന്മാറി. സൈദ്ധാന്തിക എതിര്‍പ്പിനെ തുടര്‍ന്നാണ് പിന്മാറിയതെന്നാണ് സിദ്ധരാമയ്യയുടെ വിശദീകരണം. ഇക്കാര്യം വിശദീകരിച്ചുകൊണ്ട് അദ്ദേഹം ട്വിറ്ററില്‍ ഇക്കാര്യം പങ്കുവെയ്ക്കുകയും ചെയ്തു.
ചൈനയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരായി കോണ്‍ഗ്രസ് നേതാക്കള്‍ മാറുകയാണെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സി.ടി. രവി പറഞ്ഞു. “ചൈനയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് കോണ്‍ഗ്രസ് എന്ന കാര്യം ഇപ്പോള്‍ നിസംശയം തെളിഞ്ഞു. ചൈനയുടെ ആഭ്യന്തരകാര്യങ്ങളില്‍ അമേരിക്ക ഇടപെടുന്നുണ്ടെങ്കില്‍ അതില്‍ ചൈനയുടെ വക്കാലത്ത് പിടിക്കാന്‍ എന്തിനാണ് കോണ്‍ഗ്രസ് പോകുന്നത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും രാഹുല്‍ ഗാന്ധിയും തമ്മില്‍ ഒപ്പുവെച്ച കരാറആമോ ചൈനയെ പിന്തുണയ്ക്കുന്നതിന് കാരണം?”- സി.ടി. രവി ട്വിറ്റര്‍ കുറിപ്പില്‍ വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: