തൃശൂര്‍: നോട്ടുനിരോധനക്കാലത്ത് കരുവന്നൂര്‍ സഹകരണബാങ്കില്‍ 100 കോടിയുടെ നിക്ഷേപമെത്തിയത് എവിടെ നിന്ന് എന്ന കാര്യം കണ്ടെത്താന്‍ ഇഡി അന്വേഷണം ശക്തമാക്കുന്നു. അതേ വര്‍ഷം തന്നെ ഈ തുക ബാങ്കില്‍ നിന്നും പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്.
വെള്ളിയാഴ്ച കരുവന്നൂര്‍ ബാങ്കില്‍ 18 മണിക്കൂര്‍ നേരം പരിശോധന നടത്തിയ ഇഡി നോട്ട് നിരോധനസമയത്തെ ഫലയുകളാണ് പ്രധാനമായും പൊക്കിയിരിക്കുന്നത്. നോട്ട് നിരോധനം തുടങ്ങിയ കാലത്ത് 100 കോടിയുടെ നിക്ഷേപം ബാങ്കില്‍ എത്തുകയും അതേ വര്‍ഷം തന്നെ ഈ തുക പിന്‍വലിക്കുകയും ചെയ്തതിന് പിന്നില്‍ വലിയ ഗൂഢാലോചനയും ശക്തികളും പ്രവര്‍ത്തിച്ചിരിക്കാമെന്നാണ് ഇഡിയുടെ നിഗമനം.
ബാങ്കില്‍ മികച്ച ഇടപാടുകള്‍ നടന്ന വര്‍ഷങ്ങളില്‍ പോലും ആകെ 50 കോടി വരെ മാത്രമാണ് എത്തിയത്. അപ്പോള്‍ പിന്നെ നോട്ട് നിരോധനക്കാലത്ത് എത്തിയ 100 കോടി വലിയ ദുരൂഹതയായി അവശേഷിക്കുന്നു. നോട്ട് നിരോധനക്കാലത്തെ രേഖകളും കംപ്യൂട്ടറിലെ വിവരങ്ങളും മായ്ക്കപ്പെട്ടതായും ഇഡിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇക്കാലയളവില്‍ അവശേഷിക്കുന്ന രേഖകള്‍ മാത്രമാണ് ഇഡി വെള്ളിയാഴ്ച പിടിച്ചത്. ഇതോടെ കേരളത്തില്‍ നോട്ട് നിരോധനക്കാലത്ത് കള്ളപ്പണവും നിരോധിച്ച നോട്ടുകളും വെളുപ്പിക്കപ്പെട്ടത് സഹകരണബാങ്കുകള്‍ വഴിയായിരുന്നോ എന്ന സംശയത്തിലേക്ക് ഇഡി തിരിച്ചെത്തുകയാണ്.
നോട്ട് നിരോധനം പ്രഖ്യാപിച്ച 2016ല്‍ കരുവന്നൂര്‍ ബാങ്കില്‍ പ്രവര്‍ത്തിച്ചിരുന്ന വി ബാങ്ക് സോഫ്റ്റ് വെയര്‍ വ്യാപകമായി ദുരുപയോഗം ചെയ്തിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ആ സമയത്ത് സോഫ്റ്റ് വെയറില്‍ ഡേ ഓപ്പണ്‍, ഡോ എന്‍ഡ് സംവിധാനം ഇല്ലാതാക്കി. അതിനാല്‍ ഏത് സമയത്ത് എത്ര തുക നിക്ഷേപിച്ചു, എത്ര തുക പിന്‍വലിച്ചു എന്നിവ കണ്ടെത്താന്‍ പ്രയാസമാണ്. പിന്നീട് അതാത് ദിവസത്തെ ഇടപാടുകള്‍ രേഖപ്പെടുത്തുന്ന ഡേ ഓപ്പണ്‍, ഡേ എന്‍ഡ് സംവിധാനം പുനസ്ഥാപിച്ചത് 2017 ജൂണില്‍ ആണ്. ഇതിനിടയിലെ ഒരു വര്‍ഷത്തിനുള്ളിലാണ് 100 കോടിയുടെ നിക്ഷേപം വന്നതും അത് പിന്‍വലിച്ചതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: