ന്യൂദല്‍ഹി : എന്‍ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റിന് വിശാല അധികാരം നല്കുന്ന വിധി പുനഃപരിശോധിക്കുമെന്ന ഉത്തരവില്‍ ഭേദഗതി വരുത്തണമെന്ന് ആവശ്യവുമായി സുപ്രീംകോടതിയില്‍. ഇഡിയുടെ അധികാരം നല്കി ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവിറക്കിയിരുന്നു. കഴിഞ്ഞ ദിവസം സ്ഥാനം ഒഴിഞ്ഞ ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ച് ഈ ഉത്തരവ് പുനപരിശോധിക്കണമെന്ന് ഉത്തരവിറക്കുകയായിരുന്നു. ഇതിനെതിരെ അപ്പീല്‍ നല്‍കാനാണ് ഇഡിയുടെ തീരുമാനം.
ഇഡിക്ക് വിശാലമായ അധികാരം നല്കി ജൂലൈ 27നാണ് സുപ്രീംകോടതി ഉത്തരവിറക്കിയത്. എന്നാല്‍ ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് പുറപ്പടുവിച്ച ഉത്തരവിലെ രണ്ട് വിഷയങ്ങളില്‍ പുനഃപരിശോധന കഴിഞ്ഞ ദിവസം സുപ്രീംകോടതി വ്യക്തമാക്കിയത്. ഇഡി തയ്യാറാക്കുന്ന എന്‍ഫോഴ്സ്മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് (ഇസിഐആര്‍) കുറ്റാരോപിതനു നല്‍കേണ്ടതില്ലെന്ന വ്യവസ്ഥ, നിരപരാധിത്വം തെളിയിക്കേണ്ട ബാധ്യത കുറ്റാരോപിതരുടേതാണെന്ന വകുപ്പ് എന്നിവയില്‍ പുനഃപരിശോധിക്കണമെന്നായിരുന്നു ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ചിന്റെ നിര്‍ദ്ദേശം.
എന്നാല്‍ ഉത്തരവില്‍ ചുരുങ്ങിയത് രണ്ട് വിഷയങ്ങളും പുനഃപരിശോധിക്കേണ്ടതുണ്ടെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ ചുരുങ്ങിയത് എന്ന് ഉത്തരവില്‍ രേഖപ്പെടുത്തിയത് നീക്കണമെന്നാണ് ഇഡി ഡെപ്യുട്ടി ഡയറക്ടര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപേക്ഷയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതുപോലെ പുനഃപരിശോധന ആവശ്യമാണെന്ന് ബെഞ്ച് വ്യക്തമാക്കിയ കാര്യങ്ങള്‍ ഉത്തരവില്‍ രേഖപെടുത്തണമെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. അപേക്ഷ ഉടന്‍ പരിഗണിക്കണമെന്നതാണ് ഇഡി ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: