തിരുവനന്തപുരം : സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം. പുലര്‍ച്ചെ രണ്ട് മണിക്ക് ഓഫീസിന് നേരെ കല്ലെറിയുകയായിരുന്നു. മൂന്ന് ബൈക്കുകളിലായി എത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ഓഫീസിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ കാറിന് കേടുപാടുകള്‍ പറ്റിയിട്ടുണ്ട്.
ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്നാണ് സിപിഎം ഇപ്പോള്‍ ആരോപിക്കുന്നത്. അടുത്തിടെ എകെജി സെന്ററിന് നേരെ പടക്കമെറിഞ്ഞ് മൂന്ന്മാസം പിന്നിടുമ്പോഴാണ് ജില്ലാ കമ്മിറ്റി ഓഫീസിന് നേരെയും ആക്രമണം ഉണ്ടായിരിക്കുന്നത്.
എകെജി സെന്ററിന് നേരെ പടക്കം എറിഞ്ഞപ്പോള്‍ അത് ബോംബാണെന്നും ഉഗ്ര സ്ഫോടനം ഉണ്ടായെന്ന വിധത്തിലുമായിരുന്നു സിപിഎം നേതാക്കളുടെ പ്രതികരണം. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അത് വെറും ഏറ് പടക്കമാണെന്ന് കണ്ടെത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചെങ്കിലും പോലീസിന് ഇതുവരെ പ്രതിയെ പിടികൂടാന്‍ സാധിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: