ന്യൂദല്‍ഹി: കോണ്‍ഗ്രസിലെ തിരുത്തല്‍വാദി വിഭാഗമായ ജി 23 നേതാക്കള്‍ പുതിയൊരു പാര്‍ട്ടി ഉണ്ടാക്കാന്‍ ആലോചിച്ചിരുന്നു. ഇതിനായി കൂടിക്കാഴ്ചകളും ചര്‍ച്ചകളും നടന്നു. കോണ്‍ഗ്രസില്‍ സംഘടനാ നവീകരണം ആവശ്യപ്പെട്ട് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തയച്ചിട്ടും ഒന്നും നടക്കാതിരുന്നപ്പോളാണ് ജി 23 നേതാക്കള്‍ പുതിയ പാര്‍ട്ടി ഉണ്ടാക്കാന്‍ ആലോചിച്ചത്. നിലവിലെ സാഹചര്യത്തില്‍ പുതിയ പാര്‍ട്ടി രീപീകരണം പ്രയാസമാണെന്ന് ശശി തരൂര്‍, കെ വി തോമസ് തുടങ്ങിയവര്‍ നിലപാടെടുത്തു. തുടര്‍ന്ന് തല്ക്കാലം പുചിയ പാര്‍ട്ടി വേണ്ടന്ന തീരുമാനത്തിലെത്തുയായിരുന്നു. കെ വി തോമസ് തന്നെയാണ് പുതിയ പാര്‍ട്ടി രീപീകരിക്കാന്‍ ആലോചിച്ചിരുന്ന കാര്യം പരസ്യമാക്കിയത്.
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ 2022 മാര്‍ച്ച് 12 ന് ജി 23 നേതാക്കള്‍ ഡല്‍ഹിയില്‍ യോഗം ചേര്‍ന്നിരുന്നു. ഗുലാം നബി ആസാദിന്റെ വസതിയിലാണ് പുതിയ പാര്‍ട്ടിയെക്കുറിച്ച് ചര്‍ച്ച നടന്നത്. പാര്‍ട്ടിയില്‍ സംമ്പൂര്‍ണ മാറ്റം വേണമെന്നും ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ള ഒരാള്‍ തലപ്പത്തേക്ക് വരണമെന്നുമുള്ള ആവശ്യം ശക്തമായി ഉന്നയിക്കുന്നതിനിടയിലാണ് ജി 23 നേതാക്കള്‍ യോഗം വിളിച്ചത്.
മാറ്റമില്ലാതെ കോണ്‍ഗ്രസിന് മുന്നോട്ടുപോകാനാകില്ലെന്നും പ്രവര്‍ത്തക സമിതി അടിയന്തരമായി വിളിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഗാന്ധി കുടുംബം നേതൃത്വത്തില്‍ നിന്ന് മാറണമെന്നും അശോഹ് ഗെഹ്ലോട്ടിനെയോ ഖാര്‍ഗെയെയോ നേതൃസ്ഥാനമേല്‍പ്പിക്കണമെന്നും വ്യക്തമാക്കി. ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ രാജിവയ്ക്കണമെന്ന ആവശ്യവും ജി 23 നേതാക്കള്‍ ഉയര്‍ത്തി. പ്രവര്‍ത്തകസമിതി വിളിച്ചതല്ലാതെ മറ്റൊന്നും നടന്നില്ല.
കേന്ദ്ര മന്ത്രിമാരായിരുന്ന ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ്മ, കപില്‍ സിബല്‍, മനീഷ് തിവാരി, ശശി തരൂര്‍, എം വീരപ്പമൊയ്ലി, പി ജെ കുര്യന്, വിവേക് തന്‍ഘ, എഐസിസി ഭാരവാഹികളായ മുകുള്‍ വാസ്നിക്, ജിതേന്ദ്ര പ്രസാദ്, മുതിര്‍ന്ന നേതാക്കളായ ഭുപീന്ദര്‍ സിംഗ് ഹൂഡ, രാജേന്ദ്ര കൗര്‍ ഭട്ടാല്‍, പൃഥ്വിരാജ് ചൗഹാന്, അജയ് സിംഗ്, രേണുക ചൗധരി, മിലിന്ദ് ദിയോറ, രാജ് ബബ്ബര്‍, അരവിന്ദ് സിംഗ് ലവ്ലി, കൗള്‍ സിംഗ് ഠാക്കൂര്‍, അഖിലേഷ് പ്രസാദ് സിംഗ്, കുല്‍ദീപ് ശര്‍മ്മ, യോഗാനന്ദ് ശാസ്ത്രി, സന്ദീപ് ദീക്ഷിത്, വിവേക് തന്‍ഘ,എന്നിവരാണ് ജി 23 അംഗങ്ങള്‍.
ഇതില്‍ ആദ്യത്തെ മൂന്നുപേരും കോണ്‍ഗ്രസിനു പുറത്തായി. കെ വി തോമസ് അകത്തോ പുറത്തോ എന്ന നിലയിലാണ്. ശശിതരൂര്‍ പുറത്തേയക്കുള്ള സുരക്ഷിതവഴി തേടുകയാണെന്ന സൂചന നല്കി കഴിഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: